വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കോതമംഗലം ഉപജില്ലാ സർഗോത്സവം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കോതമംഗലം: കോതമംഗലം ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം പല്ലാരിമംഗലം ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി.
നാടൻ പാട്ട് ,കഥക്കൂട്ടം,കവിത കൂട്ടം, വരക്കൂട്ടം, കാവ്യാലാപനം, പുസ്തകാസ്വാദനം, അഭിനയം എന്നീ ഇനങ്ങളിൽ ആണ് ശില്പശാലയും മത്സരങ്ങളും സംഘടിപ്പിച്ചത്. കോതമംഗലം ഉപജില്ലയിലുള്ള സ്കൂളുകളിലെ വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു.
എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു.
Tags : Sub-district 'Vidyarangam' Arts and Literary Forum Creative Festival Nattuvishesham DistrictNews