x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​യി​പ്ര, മാ​നാ​റി മേ​ഖ​ല​യി​ലെ റോ​ഡു​ക​ള്‍ ത​ക​ർ​ന്നു

വെബ് ഡെസ്ക്
Published: November 23, 2026 04:17 AM IST | Updated: November 23, 2026 04:17 AM IST

പാ​യി​പ്ര, മാ​നാ​റി മേ​ഖ​ല​യിലെ പ്ലൈ​വു​ഡ് ക​മ്പ​നി​ക​ളി​ലേ​ക്ക് അ​മി​ത​ഭാ​രം ക​യ​റ്റി വ​രു​ന്ന ലോ​റികളിലൊന്ന്.

മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര, മാ​നാ​റി മേ​ഖ​ല​യിലെ പ്ലൈ​വു​ഡ് ക​മ്പ​നി​ക​ളി​ലേ​ക്ക് അ​മി​ത​ഭാ​രം ക​യ​റ്റി വ​രു​ന്ന ലോ​റി​ക​ളു​ടെ യാ​ത്ര​മൂ​ലം പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​ടി​ഞ്ഞു.

ലോ​റി​യു​ടെ പു​റ​ത്തേ​ക്ക് ത​ടി​ക​ള്‍ ത​ള്ളി​നി​ല്‍​ക്കു​ന്ന രീ​തി​യി​ലും അ​മി​ത​ഭാ​ര​വു​മാ​യാ​ണ് നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ പാ​യി​പ്ര, മാ​നാ​റി, ത്രി​വേ​ണി, മേ​ത​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​മ്പ​നി​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. വി​വി​ധ വെ​യ്ബ്രി​ഡ്ജു​ക​ളി​ല്‍ തൂ​ക്കം നോ​ക്കി വി​ല നി​ശ്ച​യി​ച്ച ശേ​ഷ​മാ​ണ് വാ​ഹ​ന​ങ്ങ​ള്‍ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്. തി​ര​ക്കേ​റി​യ സ​മ​യ​ത്തും സ്‌​കൂ​ള്‍ സ​മ​യ​ത്തും ത​ടി ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ചെ​റി​യ റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള ഭാ​ര​വാ​ഹ​ന സ​ഞ്ചാ​രം നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ങ്ങ​ളു​ണ്ടെ​ങ്കി​ലും പ്ലൈ​വു​ഡ് ക​മ്പ​നി​ക​ള്‍ ഇ​വ​യൊ​ന്നും പാ​ലി​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. രാ​വും പ​ക​ലു​മെ​ന്നി​ല്ലാ​തെ സ്‌​കൂ​ള്‍ സ​മ​യ​ങ്ങ​ളി​ല്‍ പോ​ലും അ​മി​ത​ഭാ​ര​വു​മാ​യി വാ​ഹ​ന​ങ്ങ​ള്‍ ചീ​റി​പ്പാ​യു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.

റോ​ഡു​ക​ള്‍ ത​ക​രു​ക​യും മ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​രി​ല്‍ നി​ന്ന് വ്യാ​പ​ക പ​രാ​തി ഉ​യ​രു​മ്പോ​ഴും അ​ധി​കൃ​ത​ര്‍ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ മൈ​ക്രോ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് 41.5 ട​ണ്‍ ഭാ​ര​വു​മാ​യി എ​ത്തി​യ ത​ടി ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് നി​ന്ന​തി​നാ​ല്‍ വ​ലി​യൊ​രു അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. തു​ട​ര്‍​ന്ന് സ​മീ​പ​വാ​സി​യാ​യ ബീ​ന പ​ഴു​കു​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ലോ​റി ത​ട​ഞ്ഞി​ട്ടു. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് ക​മ്പ​നി​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും, നാ​ട്ടു​കാ​ര്‍ ഉ​റ​ച്ചു​നി​ന്ന​തി​നെ തു​ട​ര്‍​ന്ന് 26,500 രൂ​പ പി​ഴ ഈ​ടാ​ക്കി പ്ര​ശ്‌​നം ഒ​ത്തു​തീ​ര്‍​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. രാ​വി​ലെ സ്‌​കൂ​ള്‍ സ​മ​യ​ത്താ​യ​തി​നാ​ല്‍ വാ​ഹ​നം ത​ട​ഞ്ഞി​ട്ട​തോ​ടെ സ്‌​കൂ​ള്‍ ബ​സു​ക​ള്‍​ക്ക് ക​ട​ന്നു​പോ​കാ​ന്‍ സാ​ധി​ക്കാ​തെ കു​ട്ടി​ക​ള്‍​ക്ക് സ്‌​കൂ​ളി​ല്‍ പോ​കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി.
നി​യ​മ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി പ്ലൈ​വു​ഡ് ക​മ്പ​നി ഉ​ട​മ​ക​ള്‍ മു​ന്നോ​ട്ടു​പോ​കു​ന്ന ധി​ക്കാ​ര​പ​ര​മാ​യ സ​മീ​പ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Roads in the Paipra and Manari areas have been damaged. Nattuvishesham DistrictNews

Recent News

Corehub Up