മൂവാറ്റുപുഴ മദര്‍ തെരേസ കോളജ് ഓഫ് നഴ്സിംഗിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന് നിര്‍വഹിക്കുന്നു.
മൂവാറ്റുപുഴ : മൂവാറ്റുപുഴ ടൗണ്‍ ഹാളില്‍ നടന്ന വർണാഭമായ ചടങ്ങിൽ മദര്‍ തെരേസ നഴ്സിംഗ് കോളജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. മദര്‍ തെരേസ കോളജ് ട്രസ്റ്റ് ചെയര്മാന് റ്റി.എസ്. റഷീദ് അധ്യക്ഷത വഹിച്ചു.
ഡീന്‍ കുര്യാക്കോസ് എംപി മുഖ്യ സന്ദേശം നല്കി. ചടങ്ങില്‍ അഡ്മിഷന് ഉദ്ഘാടനം മാത്യു കുഴല്നാടന് എംഎല്‍എ നിര്‍വഹിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി, ഫ. ജോസ് തോമസ്, ട്രസ്റ്റ് സെക്രട്ടറി പിലക്സി കെ. വര്‍ഗീസ്, കമാന്‍ഡര്‍ സി.കെ. ഷാജി, ഷബീര്‍ ഹനീഫ, ഷെവലിയര്‍ കെ.വി. ജോണ്‍, മജീദ് മങ്ങാടന്‍, എ. മനോജ് എന്നിവര്‍ പ്രസംഗിച്ചു. 50 സീറ്റുകളുള്ള കോളജില്‍ രണ്ട് മുതല്‍ ക്ലാസുകള്‍ ആരംഭിക്കും.
Tags : Mother Teresa Nursing College. Nattuvishesham DistrictNews