x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​ര്യ​മം​ഗ​ലം ഫാം ​ഫെ​സ്റ്റ് നാ​ലു മു​ത​ൽ എ​ട്ടു വ​രെ

വെബ് ഡെസ്ക്
Published: November 23, 2026 04:37 AM IST | Updated: November 23, 2026 04:37 AM IST

നേ​ര്യ​മം​ഗ​ലം ഫാം ​ഫെ​സ്റ്റി​ന് ഒ​രു​ക്ക​മാ​യു​ള്ള സം​ഘാ​ട​ക സ​മി​തി രൂ​പീക​ര​ണ യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ഷൈ​ജോ പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ത​മം​ഗ​ലം: എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന നേ​ര്യ​മം​ഗ​ലം ഫാം ​ഫെ​സ്റ്റ് നാ​ലു മു​ത​ൽ എ​ട്ടു​വ​രെ ന​ട​ക്കും. നാ​ലി​ന് വി​ളം​ബ​ര റാ​ലി​യോ​ടെ ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​കും. കാ​ർ​ഷി​ക സെ​മി​നാ​റു​ക​ൾ, കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം , ക​ലാ പ​രി​പാ​ടി​ക​ൾ ഫാം ​സ​ന്ദ​ർ​ശ​നം, ബോ​ട്ടിം​ഗ്, വി​വി​ധ ഫു​ഡ് കോ​ർ​ട്ടു​ക​ൾ ഉ​ൾ​പ്പ​ടെ വി​പു​ല സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഫെ​സ്റ്റി​ൽ ക്ര​മീ​ക​രി​ക്കു​ന്ന​ത്.

അ​ഡ്വ. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ, ജി​ല്ലാ ക​ല​ക്ട​ർ ജി. ​പ്രി​യ​ങ്ക എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജി. രാ​ധാ​കൃ​ഷ്ണ​ൻ ചെ​യ​ർ​മാ​നും ഫാം ​സൂ​പ്ര​ണ്ട് ജാ​സ്മി​ൻ തോ​മ​സ് ക​ൺ​വീ​ന​റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ഫാം ​കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.

സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ഷൈ​ജോ പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അം​ഗം സൗ​മ്യ ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​എ.​എം. ബ​ഷീ​ർ, ജോ​മി തെ​ക്കേ​ക്ക​ര, ബി​ന്ദു ജോ​ർ​ജ്, അ​നി​ത തോ​മ​സ്, നി​ത്യ ടീ​ച്ച​ർ, അ​ഹ​ല്യ സ​ദാ​ന​ന്ദ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടിം​ബി​ൾ മാ​ഗി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി സാ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പ്രി​യ​ങ്ക ടോ​മി, കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ കാ​ന്തി വെ​ള്ള​ക്ക​യ്യ​ൻ, ഫാം ​സൂ​പ്ര​ണ്ട് ജാ​സ്മി​ൻ തോ​മ​സ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പ്രി​യ​മോ​ൾ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Neriamangalam Farm Fest Nattuvishesham DistrictNews

Recent News

Corehub Up