എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക വികാരി മോൺ. ആന്റണി നരികുളത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം എറണാകുളം -അങ്കമാലി അതിരൂപത വികാരി ജനറാൾ ഫാ.
കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക വികാരി മോൺ. ആന്റണി നരികുളത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം നടത്തി. ബസിലിക്ക ദേവാലയത്തിൽ അദ്ദേഹത്തിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി അർപ്പിച്ചു. പാരിഷ് ഹാളിൽ നടന്ന പൊതുസമ്മേളനം അതിരൂപത വികാരി ജനറാൾ ഫാ. ഡോ. ജോസ് പുതിയേടത്ത് ഉദ്ഘാടനം ചെയ്തു .
അതിരൂപത പ്രസ് ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ഡോ. കുര്യാക്കോസ് മുണ്ടാടൻ അധ്യക്ഷത വഹിച്ചു. ഫാ. ജോൺ കാഞ്ഞിരത്തിങ്കൽ, പോൾ പാനികുളം, ഷൈജു ആന്റണി, ജെയിംസ് പുത്തൻപറമ്പിൽ, സിസ്റ്റർ തെരേസ മരിയ, തങ്കച്ചൻ പേരയിൽ, സാബു പുല്ലൻ എന്നിവർ പ്രസംഗിച്ചു. മോൺ. നരികുളം രചിച്ച പുസ്തകത്തിന്റെ പ്രകാശനം ഫാ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പള്ളി നിർവഹിച്ചു.
Tags : Msgr. Narikulaths priestly golden jubilee celebrated Nattuvishesham DistrictNews