മന്ത്രി രമേശ് ചെന്നിത്തല
കോതമംഗലം: ഷെവ. എം.ഐ. വർഗീസ് ഫൗണ്ടേഷന്റെ ഈ വർഷത്തെ ജനസേവാ പുരസ്കാരം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക്.
25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സ്വാതന്ത്ര സമര സേനാനിയായിരുന്ന അന്തരിച്ച എം.ഐ. വർഗീസ് തന്റെ സപ്തതിയോടാനുബന്ധിച്ച് 2004ൽ ആരംഭിച്ച ഫൗണ്ടേഷന്റെ 17ാമത് പുരസ്കാരമാണിത്.
പട്ടിക ജാതി, പട്ടിക വർഗക്കാർക്കായി നടത്തിയ ഗാന്ധിഗ്രാമം പദ്ധതി, ഓപ്പറേഷൻ കുബേര, ഓപ്പറേഷൻ തൂഫാൻ തുടങ്ങിയ ജനോപകാരപ്രദമായ രാഷ്ട്രസേവന പ്രവർത്തനങ്ങളാണ് ചെന്നിത്തലയെ ജനസേവ പുരസ്കാരത്തിന് അർഹനാക്കിയത്.
26ന് വൈകുന്നേരം നാലിന് പുതുപ്പാടി യെൽദോ മാർ ബസേലിയോസ് കോളജിൽ നടത്തുന്ന സമ്മേളനത്തിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് മാർ ജോസഫ് ബാവ പുരസ്കാരം സമ്മാനിക്കും. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിക്കും.
മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത എം.ഐ. വർഗീസ് അനുസ്മരണവും യൂഹാനോൻ മാർ തെയോഡോഷ്യസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും നടത്തും.
Tags : Public Service Award Nattuvishesham DistrictNews