ക്യാമ്പ് വികാരി ഫാ. ഷിബു നെല്ലിശേരി ഉദ്ഘാടനം ചെയ്യുന്നു.
വല്ലക്കുന്ന്: സെന്റ്് അല്ഫോന്സാ ദേവാലയത്തിലെ കുടുംബസമ്മേളന കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തില് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. വികാരി ഫാ. ഷിബു നെല്ലിശേരി ഉദ്ഘാടനം ചെയ്തു. കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ്് കെ.ജെ. ജോണ്സണ് കോക്കാട്ട് അധ്യക്ഷത വഹിച്ചു.
കൈക്കാരന് കെ.കെ. സജി കോക്കാട്ട്, കേന്ദ്രസമിതി ട്രഷറര് അഡ്വ.എം.എ. കൊച്ചാപ്പു മരത്തമ്പിള്ളി, വൈസ് പ്രസിഡന്റ്് എം.വി. റോയ് മരത്തമ്പിള്ളി എന്നിവര് പ്രസംഗിച്ചു.