x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ഹ​രി​ത​ച​ട്ടം ക​ര്‍​ശ​നം; ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ പി​ഴ


Published: March 18, 2026 06:11 AM IST | Updated: March 18, 2026 06:11 AM IST

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍​ണ​മാ​യും പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യി ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ഹ​രി​ത​ച​ട്ടം ക​ര്‍​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ശു​ചി​ത്വ മി​ഷ​നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​ക​ര​മാ​യ മാ​തൃ​ക പി​ന്തു​ട​ര്‍​ന്ന്, പ്ലാ​സ്റ്റി​ക, പി​വി​സി വി​മു​ക്ത​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​ണ് ഭ​ര​ണ​കൂ​ടം ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ൾ, ബാ​ന​റു​ക​ള്‍, ഹോ​ര്‍​ഡിം​ഗു​ക​ള്‍ എ​ന്നി​വ​യ്ക്കാ​യി പി​വി​സി ഫ​ളെ​ക്‌​സ്, പോ​ളി​സ്റ്റ​ർ, നൈ​ലോ​ണ്‍, കൊ​റി​യ​ന്‍ ക്ലോ​ത്ത്, പ്ലാ​സ്റ്റി​ക് കോ​ട്ടിം​ഗു​ള്ള തു​ണി എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ല. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് അം​ഗീ​ക​രി​ച്ച പു​നഃ​ചം​ക്ര​മ​ണം ചെ​യ്യാ​വു​ന്ന പു​ന​രു​പ​യോ​ഗ സാ​ധ്യ​ത​യു​ള്ള പോ​ളി​എ​ത്ത​ലീ​ന്‍, 100 ശ​ത​മാ​നം കോ​ട്ട​ണ്‍ തു​ണി എ​ന്നി​വ മാ​ത്ര​മേ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​വൂ. കൊ​ടി​തോ​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​യി​രി​ക്ക​ണം.

റോ​ഡ് ഷോ​ക​ൾ, ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍, പൊ​തു​യോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ പ്ലാ​സ്റ്റി​ക് ക​പ്പു​ക​ൾ, പ്ലേ​റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ ക​ര്‍​ശ​ന​മാ​യി ഒ​ഴി​വാ​ക്ക​ണം.​പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ, വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രൂ​പ​പ്പെ​ടു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ ത​രം​തി​രി​ച്ച് ശേ​ഖ​രി​ക്കാ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.


ഹ​രി​ത​ച​ട്ടം ലം​ഘി​ച്ച് സ്ഥാ​പി​ക്കു​ന്ന ക​മാ​ന​ങ്ങ​ളും ബോ​ര്‍​ഡു​ക​ളും നീ​ക്കം ചെ​യ്യാ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​വ നീ​ക്കം ചെ​യ്യാ​നു​ണ്ടാ​കു​ന്ന ചെ​ല​വ് ബ​ന്ധ​പ്പെ​ട്ട​വ​രി​ല്‍ നി​ന്ന് ഈ​ടാ​ക്കു​ന്ന​തി​നൊ​പ്പം, കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി, കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ടു​ക​ള്‍ പ്ര​കാ​രം ക​ടു​ത്ത പി​ഴ​യും ശി​ക്ഷാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും ശു​ചി​ത്വ മി​ഷ​ന്‍ അ​റി​യി​ച്ചു. മ​നു​ഷ്യ​നും പ​രി​സ്ഥി​തി​ക്കും ഭീ​ഷ​ണി​യാ​യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി, മാ​തൃ​കാ​പ​ര​മാ​യ രീ​തി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മീ​ക​രി​ക്കാ​ന്‍ എ​ല്ലാ രാഷ്‌‌ട്രീയ പാ​ര്‍​ട്ടി​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.


മ​ണ്ഡ​ലം​ത​ല ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​രെ നി​യോ​ഗി​ച്ചു


പ​ത്ത​നം​തി​ട്ട: പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ക​ണ്ടെ​ത്താ​ന്‍ നി​യോ​ജ​ക മ​ണ്ഡ​ലം​ത​ല​ത്തി​ല്‍ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ചു.

തി​രു​വ​ല്ല- ബി​ന്നി ജോ​ര്‍​ജ്, ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, 9947057180
റാ​ന്നി- പി ​അ​ബ്ദു്‍ ക​രീം, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍, റാ​ന്നി കോ -​ഓ​പ്പ​റേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സ്, 9496324956
ആ​റ​ന്മു​ള - ഷൈ​ജു കെ. ​മാ​ത്യു, എ​ഇ, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം പ​ത്ത​നം​തി​ട്ട, 9447108334
കോ​ന്നി - പി. ​ആ​ർ. അ​ഭി​ലാ​ഷ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍, കോ-​ഓ​പ്പ​റേ​റ്റീ​വ് ഓ​ഡി​റ്റ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സ് പ​ത്ത​നം​തി​ട്ട, 9446355135
അ​ടൂ​ര്‍ - റ്റി. ​എ​സ്. സ​ജീ​ഷ്, അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, 9447594229

Tags : nattu vishesham Legislative Assembly elections

Recent News

Corehub Up