x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആസ്വദിക്കാം ഈ വിനോദസഞ്ചാരം

വെബ് ഡെസ്ക്
Published: September 27, 2026 01:30 AM IST | Updated: September 27, 2026 01:30 AM IST

ക​ട​ലു​ണ്ടി പ​ക്ഷിസ​ങ്കേ​ത​ത്തി​ലെ കാ​ഴ്ച.

ലോക ടൂറിസം ദിനം

മ​ല​പ്പു​റം: തി​ര​ക്കു​ക​ളെ​ല്ലാം മാ​റ്റി​വ​ച്ച് പ​ച്ച​പ്പു​ക​ൾ​ക്കി​ട​യി​ൽ നി​ശ​ബ്ദ​മാ​യൊ​രു സ​ഞ്ചാ​രം. ചു​റ്റി​ലും ശു​ദ്ധ​വാ​യു. തെ​ളി​മ​യാ​ർ​ന്ന അ​ന്ത​രീ​ക്ഷം. ക​ണ്ട​ൽ​ക്കാ​ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ ക​ട​ലു​ണ്ടി​പ്പു​ഴ​യി​ലെ തോ​ണി​യാ​ത്ര. അ​ത് ആ​സ്വ​ദി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ ഏ​റെ​യാ​ണ്. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നാ​യി കു​ടും​ബ​സ​മേ​ത​വും സു​ഹൃ​ത്ത് സം​ഘ​മാ​യും ആ​ളു​ക​ൾ ഒ​ഴി​വു​ദി​ന​ങ്ങ​ളി​ൽ ക​ട​ലു​ണ്ടി​യി​ൽ എ​ത്തു​ക​യാ​ണ്.

ക​ണ്ട​ൽ​ക്കാ​ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ ക​ഴു​ക്കോ​ൽ തു​ഴ​ഞ്ഞ് നി​ശ​ബ്ദ​മാ​യി നീ​ങ്ങു​ന്ന തോ​ണി യാ​ത്ര​യി​ൽ ല​ഭി​ക്കു​ന്ന​ത് വ​ല്ലാ​ത്തൊ​രു അ​നു​ഭൂ​തി. ഇ​രു​വ​ശ​വും ഇ​ട​തി​ങ്ങി​യ പ​ച്ച​പ്പ്. ഇ​ട​യ്ക്കി​ടെ തെ​ളി​യു​ന്ന ചെ​റു​തു​രു​ത്തു​ക​ളും അ​ഴി​മു​ഖ​ക്കാ​ഴ്ച​ക​ളും. ക​ട​ലു​ണ്ടി വ​ള്ളി​ക്കു​ന്ന് ക​മ്മ്യൂ​ണി​റ്റി റി​സ​ർ​വി​ലെ തോ​ണി​യാ​ത്ര സ​ഞ്ചാ​രി​ക​ൾ​ക്ക് പ്രി​യ​ക​ര​മാ​കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്. പ്ര​കൃ​തി​ദ​ത്ത അ​നു​ഭ​വം ഇ​ഷ്ട​പ്പെ​ട്ട് വീ​ണ്ടും വീ​ണ്ടും എ​ത്തു​ക​യാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ. തി​ര​ക്കു​ക​ളി​ൽനി​ന്ന് മാ​റി പു​ഴ​യു​ടെ ശാ​ന്ത​ത​യും പ​ക്ഷി​ക​ളു​ടെ ച​ല​ന​ങ്ങ​ളും ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ പ​ച്ച​പ്പും ആ​സ്വ​ദി​ച്ചു​കൊ​ണ്ടൊ​രു യാ​ത്ര.

പ്രാ​ന്ത​ൻ​ക​ണ്ട​ൽ, കു​റ്റി​ക്ക​ണ്ട​ൽ, ചു​ള്ളി​ക്ക​ണ്ട​ൽ, ന​ക്ഷ​ത്ര​ക്ക​ണ്ട​ൽ, ക​ണ്ണാം​പൊ​ട്ടി, വ​ലി​യ ഉ​പ്പ​ട്ടി, ചെ​റു​ള പ​ട്ടി, പൂ​ക്ക​ൽ തു​ട​ങ്ങി​യ ക​ണ്ട​ൽ ഇ​ന​ങ്ങ​ൾ പു​ഴ​യോ​ര​ത്തി​ന് പ​ച്ച​ക്ക​വ​ച​മൊ​രു​ക്കു​ന്ന​ത്. വി​വി​ധ ത​രം മ​ത്സ്യ​ങ്ങ​ൾ, ചെ​മ്മീ​ൻ, ക​ക്ക തു​ട​ങ്ങി​യ ജ​ല​ജീ​വി​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ കൂ​ടി​യാ​ണി​വി​ടം.

ബ്രാ​ഹ്മി​ണി പ​ട്ടം, കൊ​ക്കു​ക​ൾ, എ​ഗ്രെ​റ്റു​ക​ൾ, കിം​ഗ് ഫി​ഷ​റു​ക​ൾ തു​ട​ങ്ങി​യ പ്രാ​ദേ​ശി​ക പ​ക്ഷി​ക​ൾ വ​ർ​ഷം മു​ഴു​വ​ൻ സ​ജീ​വ​മാ​ണ്. ശീ​ത​കാ​ല​ത്ത് ദൂ​ര​ദേ​ശ​ങ്ങ​ളി​ൽനി​ന്നെ​ത്തു​ന്ന ദേ​ശാ​ട​ന​പ​ക്ഷി​ക​ൾ വേ​ലി​യി​റ​ക്ക​ത്തി​ൽ തെ​ളി​യു​ന്ന ചെ​ളി​പ​ര​പ്പു​ക​ളി​ൽ ഭ​ക്ഷ​ണം തേ​ടി​യെ​ത്തും. എ​ന്നാ​ൽ ആ​വാ​സ​വ്യ​വ​സ്ഥ​യി​ലെ മാ​റ്റ​ങ്ങ​ൾ പ​ക്ഷി​ക​ളു​ടെ വ​ര​വി​നെ​യും ബാ​ധി​ക്കു​ന്നു​ണ്ട്. കൂ​ടിവ​രു​ന്ന മ​ണ​ൽ​ത്തി​ട്ട​ക​ളും ചി​ല ക​ണ്ട​ൽ ഇ​ന​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത വ​ള​ർ​ച്ച​യും ചെ​ളി​പ​ര​പ്പു​ക​ൾ കു​റ​യാ​നി​ട​യാ​ക്കു​ന്നു.

അ​തി​നാ​ൽ സം​ര​ക്ഷ​ണ​വും ടൂ​റി​സം വി​ക​സ​ന​വും ഒ​രു​മി​ച്ച് മു​ന്നോ​ട്ടു​പോ​കേ​ണ്ട​തു​ണ്ട്. ക​മ്യൂ​ണി​റ്റി റി​സ​ർ​വ് രൂ​പീ​ക​രി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ടൂ​റി​സം പു​തി​യ വ​രു​മാ​ന​മാ​ർ​ഗ​മാ​യി എ​ന്ന​താ​ണ് മ​റ്റൊ​രു നേ​ട്ടം. ക​ട​ക​ൾ, ഹോം​സ്റ്റേ​ക​ൾ, ബോ​ട്ടു​യാ​ത്ര എ​ന്നി​വ​യി​ലൂ​ടെ നി​ര​വ​ധി കും​ടും​ബ​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ ല​ഭി​ക്കു​ന്നു. പു​ഴ​യി​ലു​ള്ള ക​നോ​യ് കി​ച്ച​ണ്‍ പോ​ലു​ള്ള സം​രം​ഭ​ങ്ങ​ളി​ൽ ത​ന​ത് പു​ഴവി​ഭ​വ​ങ്ങ​ളാ​യ ക​ല്ലു​മ്മ​ക്കാ​യ, മു​രു ഇ​റച്ചി, ഞെ​ണ്ട് തു​ട​ങ്ങി​യ​വ ല​ഭി​ക്കും. രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കീ​ട്ട് ആ​റ് വ​രെ പ്ര​കൃ​തി​ദ​ത്ത ഭ​ക്ഷ​ണം ല​ഭി​ക്കു​മെ​ന്ന​തും ഒ​ഴു​കു​ന്ന ക​ട​യി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​മെ​ന്ന​തും വേ​റി​ട്ട അ​നു​ഭ​വം ത​ന്നെ.

പു​ഴ​യോ​ര​ക്ക​ട​ക​ൾ, പ്രാ​ദേ​ശി​ക ഭ​ക്ഷ​ണ​ശാ​ല​ക​ൾ, ക​ര​കൗ​ശ​ല വി​പ​ണി എ​ന്നി​വ കൂ​ടു​ത​ൽ വി​ക​സി​പ്പി​ച്ച് ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കേ​ണ്ട​തു​ണ്ട്. പ്ര​കൃ​തി​ക്ക് ആ​ഘാ​ത​മു​ണ്ടാ​ക്കാ​ത്ത തോ​ണി​യാ​ത്ര​യാ​ണ് ക​മ്യൂ​ണി​റ്റി റി​സ​ർ​വി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

പ​ക്ഷി​നി​രീ​ക്ഷ​ണ​ത്തി​നും പ്ര​കൃ​തി നി​രീ​ക്ഷ​ണ​ത്തി​നും സൗ​ക​ര്യ​മു​ണ്ട്. പ്ര​വേ​ശ​ന ഫീ​സ് ഒ​രാ​ൾ​ക്ക് 20 രൂ​പ. എ​ട്ടു​പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന തോ​ണി​ക്ക് ഒ​രു മ​ണി​ക്കൂ​റി​ന് 1,000 രൂ​പ​യും ര​ണ്ടു മ​ണി​ക്കൂ​റി​ന് 1,500 രൂ​പ​യു​മാ​ണ് നി​ര​ക്ക്.

Tags : Nattuvishesham DistrictNews DeepikaNews enjoy this tour

Recent News

Corehub Up