ലൈബ്രറി പ്രവര്‍ത്തകരുടെ നേതൃതത്തിൽ വൃത്തിയാക്കുന്നു.
മറ്റക്കര: മാലിന്യം തള്ളൽ കേന്ദ്രമായ പന്നഗംതോട്ടിലെ നെല്ലിക്കുന്ന് ചെമ്മട്ടപ്പാറ കുളിക്കടവ് വൃത്തിയാക്കി നെല്ലിക്കുന്ന് പബ്ലിക്ക് ലൈബ്രറി പ്രവര്‍ത്തകര്‍. നാളുകളായി കുളിക്കടവ് ഉപയോഗ ശൂന്യമായതോടെ ഇവിടം കാടുപിടിച്ചു മാലിന്യംതള്ളൽ കേന്ദ്രമായി. ഇതോടെയാണ് ലൈബ്രറിയിലെ കമ്മിറ്റിയംഗങ്ങളായ ഹരികുമാര്‍ മറ്റക്കരയും ഗോപകുമാര്‍ കളമ്പനാലും ചേര്‍ന്നാണ് കുളിക്കടവ് വൃത്തിയാക്കിയത്.
ഇനി മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കാന്‍ ചെമ്മട്ടപ്പാറ വളവില്‍ വഴിയോരത്ത് ചെടികള്‍ നട്ടുപിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍.
Tags : Nattuvishesham Districtnews Library