x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുരക്ഷയൊരുക്കി ലൈഫ് ഗാർഡുമാർ : സീ​സ​ണിന്‍റെ അ​വ​സാ​ന​ത്തി​ൽ തി​ര​ക്കി​ല​മ​ർ​ന്ന് കോ​വ​ളം ബീ​ച്ച്


Published: June 21, 2026 06:57 AM IST | Updated: June 21, 2026 06:57 AM IST

വി​ഴി​ഞ്ഞം: കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​ക​ളും ക​ട​ൽ​ക്ഷോ​ഭ​വും മ​ഴ​യും ഒ​ന്നും പ്ര​ശ്‌​ന​മ​ല്ല, ക​ട​ലി​ന്‍റെ ഭം​ഗി ആ​സ്വ​ദി​ക്കാ​നു​ള്ള സ​ഞ്ചാരി​ക​ളു​ടെ തി​ര​ക്കി​ല​മ​ർ​ന്ന് കോ​വ​ളം വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്രം.

വി​ദേ​ശി​ക​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​ഞ്ഞുപോ​യ തീ​ര​ത്തി​ന് ഉ​ണ​ർവേ​കി ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​ന്ന​ലെ​യും ആ​യി​ര​ങ്ങ​ൾ വ​ന്നു മ​ട​ങ്ങി. കാ​ർ​മേ​ഘ​ങ്ങ​ൾ കൊ​ണ്ടുമ​റ​ച്ച വൈ​കു​ന്നേ​ര​ത്തെ സൂ​ര്യ​ന്‍റെ നേ​ർ​ത്ത കി​ര​ണ​ങ്ങ​ൾ ക​ണ്ടാ​സ്വ​ദി​ക്കാ​ൻ ക​യ​റി​ക്കൂ​ടി​യ​വ​രെ കൊ​ണ്ട് ഇ​ട​ക്ക​ൽ പാ​റ​യും നി​റ​ഞ്ഞു. ബീ​ച്ചു​ക​ളി​ലും പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ലും നി​റ​ഞ്ഞ സ​ഞ്ചാ​രി​ക​ളെ നി​യ​ന്ത്രി​ക്കാ​നും അ​വ​ർ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​നും ലൈ​ഫ് ഗാ​ർ​ഡുമാ​രും ഇ​രു​ട്ടു​ന്ന​തു​വ​രെ​യും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു .

മു​ൻ​കാ​ല​ത്ത് മ​ൺ​സൂ​ൺ സീ​സ​ണി​ൽ നി​ശ​ബ്ദ​മാ​യി കി​ട​ക്കാ​റു​ള്ള ബീ​ച്ചു​ക​ൾ​ക്ക് ഉ​ണ​ർ​വേ കി​യാ​ണ് ത​മി​ഴ്നാ​ട്ടി​ലെ​യും ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേയും സ​ഞ്ചാ​രി​ക​ളു​ടെ കൂ​ട്ട​മാ​യ വ​ര​വ്. ഇ​വ​രോ​ടൊ​പ്പം അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കാ​ൻ മ​ല​യാ​ളി​ക​ളും എ​ത്തി​യ​തോ​ടെ തി​ര​ക്കി​നു കൂ​ടു​ത​ൽ ശ​ക്തി കൂ​ടി. സാ​ധാ​ര​ണ ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലെ ക​ട​ൽ ക​യ​റ്റ​ത്തി​ൽ തീ​രം തി​ര​ക​ൾ കൊ​ണ്ടു​പോ​വു​ക​യാ​ണ് പ​തി​വ്. അ​തി​നു കു​റ​വ് വ​ന്നെ​ങ്കി​ലും ശ​ക്ത​മാ​യ തി​ര​യു​ള്ള​തി​നാ​ൽ ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന​തി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

ലൈ​ഫ് ഗാ​ർ​ഡു​മാ​രു​ടെ അ​നു​വാ​ദ​ത്തോ​ടെ വെ​ള്ള​ത്തി​ൽ കാ​ൽ ന​ന​ച്ചു മ​ട​ങ്ങു​ക​യാ​ണ് പ​ല​രും. സാ​ധാ​ര​ണ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ൾ വ​ന്നു മ​ട​ങ്ങു​ന്ന ഒ​ക്ടോ​ബ​ർ മു​ത​ൽ മാ​ർ​ച്ച് വ​രെ​യാ​ണ് കോ​വ​ള​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര സീ​സ​ൺ. മേയ് അ​വ​സാ​നം വ​രെ എ​ത്തു​ന്ന നാ​ട​ൻ സ​ഞ്ചാ​രി​ക​ളും ക​ഴിഞ്ഞാ​ൽ ബീ​ച്ചു​ക​ൾ വി​ജ​ന​മാ​വു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ ആ ​പ​തി​വി​ന് ഇ​ക്കു​റി മാ​റ്റ​മു​ണ്ടാ​യ​താ​യി ലൈ​ഫ് ഗാ​ർ​ഡു​മാ​ർ പ​റ​യു​ന്നു.
സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് ക​ണ​ക്കി​ലെ​ടു​ത്ത് തീ​ര​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഹോ​ട്ട​ലു​ക​ളും ലൈ​വാ​ണ് എ​ന്ന​തും ഇ​ക്കൊ​ല്ല​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up