വെള്ളരിക്കുണ്ട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പാലാവയലിൽ നടത്തിയ വായ്പാമേള ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ഉദ്ഘാടനം ചെയ്ത
പാലാവയല്: വെള്ളരിക്കുണ്ട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പാലാവയലിൽ വായ്പാമേള നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഉമേശന് വേളൂര്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ മാത്യു സെബാസ്റ്റ്യന്‍ നായ്ക്കംപറമ്പില്‍, ജോളി പേണ്ടാനത്ത്, ഷീബ പൊടിമറ്റം, ഈസ്റ്റ് എളേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മാത്യു പടിഞ്ഞാറയില്‍, ഈസ്റ്റ് എളേരി വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് വത്സമ്മ ജോണി തെരുവംകുന്നേൽ, കാര്‍ഷിക വികസന ബാങ്ക് ഭരണസമതി അംഗങ്ങളായ വി.കെ. രാജന് നായര്‍, ജോയി മാരൂര്‍, എ.ആർ. ഷിമി, എ. കാര്‍ത്യായനി, മുന്‍ ഡയറക്ടര്‍മാരായ തോമസ് കൊറ്റനാല്‍, ബേബി കുര്യന്, പ്രശാന്ത് സെബാസ്റ്റ്യന്‍, ഗോപാലകൃഷ്ണന് തയ്യേനി, വൈസ് പ്രസിഡന്റ് അഗസ്റ്റിൻ നടുവിലേക്കുറ്റ്, സുബി അഗസ്റ്റിൻ എന്നിവര്‍ പ്രസംഗിച്ചു. ബാങ്കിലെ വിവിധ വായ്പകളെക്കുറിച്ച് സെക്രട്ടറി വിനോദ് കൃഷ്ണ വിശദീകരിച്ചു.
Tags : Nattuvishesham District news