യുഡിഎഫ് എരുമപ്പെട്ടി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലി.
എരുമപ്പെട്ടിയില്
എരുമപ്പെട്ടി: യുഡിഎഫ് എരുമപ്പെട്ടി മണ്ഡലം കമ്മറ്റിയുടെ തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടന്നു. മങ്ങാട് പഞ്ചായത്ത് ഓഫീസിന് സമീപത്തു നിന്നാരംഭിച്ച റാലി കടങ്ങോട് റോഡ് സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് മണ്ഡലം ചെയർമാൻ എം.എം. നിഷാദ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കുന്നംകുളം നിയോജകമണ്ഡലം കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ, ഡിസിസി സെക്രട്ടറി ബിജോയ് ബാബു, ഡിസിസി എക്സിക്യൂട്ടീവ് അംഗം പി.എസ്. സുനീഷ്, എം.കെ ജോസ്, ഷാജൻ കുണ്ടന്നൂർ എന്നിവർ സംസാരിച്ചു.
തെക്കുംകരയിൽ
വടക്കാഞ്ചേരി: തെക്കുംകരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും നടന്നു. പുന്നംപറമ്പിൽ നിന്നും ആരംഭിച്ച റാലി മലാക്ക സെന്ററിൽ സമാപിച്ചു.
തുടര്ന്നു നടന്ന പൊതുസമ്മേളനം കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ജിജോ കുരിയൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലംപ്രസിഡന്റ് ജെയ്സൺ മാത്യു, ഡിസിസി സെക്രട്ടറിമാരായ ഷാഹിദറഹ്മാൻ, പി.ജെ. രാജു, യുഡിഎഫ് നേതാക്കളായ സെലക്റ്റ് മുഹമ്മദ്, ഹംസ നാരോത്ത്, വി.എം. കുരിയാക്കോസ്, എ.ആർ. കൃഷ്ണൻകുട്ടി, എൽദോ തോമസ്, വറീത് ചിറ്റിലപ്പിള്ളി, വിജി സുരേഷ്, കെ.ബി. സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
നാട്ടികയിൽ
തൃപ്രയാർ: കേരളത്തിലെ പാലങ്ങൾ പൊളിഞ്ഞ് വീഴുമ്പോഴും മാർക്സിസ്റ്റ് പാർട്ടിയുടെ ബിജെപിയുമായുള്ള ബന്ധത്തിലെ പൊളിയാത്ത പാലമായി ജോൺ ബ്രിട്ടാസ് എംപി നിലനിൽക്കുകയാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. നാട്ടിക ശ്രീനാരായണ ഹാളിൽ യുഡിഎഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുനവറലി തങ്ങൾ.
യുഡിഎഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ നൗഷാദ് ആറ്റപറമ്പത്ത് അധ്യക്ഷനായി. എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപൻ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ്, സംസ്ഥാന സെക്രട്ടറി പി.എം. സാദിക്കലി, കെ.എ. ഹാറൂൺ റഷീദ്, വി.ആർ. വിജയൻ, അനിൽ പുളിക്കൽ, കെ.എ. കബീർ, പി.എം. സിദ്ദിഖ്, സി.കെ. ഷാജി, കെ.എ. റഷീദ്, എ.എൻ. സിദ്ധപ്രസാദ് എന്നിവർ പ്രസംഗിച്ചു.
എളവള്ളിയിൽ
ചിറ്റാട്ടുകര: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എളവള്ളി പഞ്ചായത്ത് എൽഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാറാലിയും പൊതുയോഗവും നടത്തി.
നാസിക് ഡോളിന്റെ അകമ്പടിയോടെ നടന്ന പ്രകടനം കിഴക്കേതലയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം എൽഡിഎഫ് ജില്ലാ കൺവീനർ പി .കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ സി.കെ. രമേഷ് അധ്യക്ഷനായി. സിപിഎം മണലൂർ ഏരിയ സെക്രട്ടറി പി.എ.രമേശൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി രാഗേഷ് കണിയാംപറമ്പിൽ, തെരെഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി പി ജി. സുബിദാസ്, സിപിഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം ഷാജി കാക്കശേരി, വി.സി. വിൻസെന്റ്്, ബി.ആർ. സന്തോഷ്, പി.എ. ഷൈൻ, ആഷിക്ക് വലിയകത്ത്, ടി.എ. ലനിൻ എന്നിവർ സംസാരിച്ചു.
തെക്കുംകരയിൽ
വടക്കാഞ്ചേരി: തെക്കുംകരയിൽ എൽ ഡി എഫ് തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. പുന്നംപറമ്പ് സെന്ററിൽ നടന്ന പൊതുയോഗംഎസി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി നിഷാന്ത് മച്ചാട് അധ്യക്ഷതവഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, നേതാക്കളായ മേരിതോമസ്, ഇ.എം. സതീശൻ, ടി.വി. സുനിൽകുമാർ, പ്രശാന്ത് കോക്കൂരി, സി.വി. സുനിൽകുമാർ, എം ജി. സന്തോഷ് ബാബു, എം.കെ. ശ്രീജതുടങ്ങിയവർ പ്രസംഗിച്ചു. കരുമത്രയിൽ നിന്നും ആരംഭിച്ച റാലി പുന്നംപറമ്പ് സെന്ററിൽ സമാപിച്ചു.
വെങ്കിടങ്ങിൽ
വെങ്കിടങ്ങ്: പഞ്ചായത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും നടത്തി. കരുവന്തല സെന്ററിൽ നിന്നും നാസിക്ക് ഡോളിന്റെ അകമ്പടിയോടെ നൂറ് കണക്കിന് സ്ത്രീകളും പുരുഷൻമാരും കുട്ടികളും ത്രിതല പഞ്ചായത്ത് സ്ഥാനാർഥികളും അണിനിരന്ന പ്രകടനം വെങ്കിടങ്ങ് സെൻ്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സിപിഎം ജില്ലാ കമ്മറ്റി അംഗം സി. സുമേഷ് ഉദ്ഘാടനം ചെയ്തു.
തെരെഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കൊച്ചപ്പൻ വടക്കൻ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി രാഗേഷ് കണിയാംപറമ്പിൽ, എൽഡിഎഫ് നേതാക്കളായ ബെന്നി ആന്റണി, കെ.കെ. ബാബു, കെ.എ. ബാലകൃഷ്ണൻ, സി.ആർ. ദിലീപ്, എൽഡിഎഫ് പഞ്ചായത്ത് കൺവീനർ ഷീജ രാജീവ്, ഇ.പി. ഡേവിസ്, ആർ.പി. റഷീദ്, സതീഷ് തുടങ്ങിയവർ സംസാരിച്ചു.
മുല്ലശേരിയിൽ
മുല്ലശേരി: പഞ്ചായത്തിൽ എൽഡിഎഫ് തെരെഞ്ഞെടുപ്പ് റാലിയും പ്രകടനവും നടന്നു. ബ്ലോക്ക് സെന്ററിൽ നിന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നൂറു കണക്കിന് സ്ത്രീകളും പുരുഷൻമാരും ത്രിതല പഞ്ചായത്ത് സ്ഥാനാർഥികളും അണിനിരന്ന പ്രകടനം മുല്ലശേരി സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മുതിർന്ന സിപിഐ നേതാവ് എൻ.കെ.സുബ്രഹ്മണ്യൻ അധ്യക്ഷനായിരുന്നു.
മുരളി പെരുനെല്ലി എംഎൽഎ, ഇടതുപക്ഷ നേതാക്കളായ പി.എസ്. ജയൻ, എ.കെ . ഹുസൈൻ, കെ.പി. ആലി, ഗീതാ ഭരതൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി രാഗേഷ് കണിയാംപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
വേലൂർ പഞ്ചായത്തിൽ
എരുമപ്പെട്ടി: വേലൂർ പഞ്ചായത്തിൽ സിപിഎമ്മും കോൺഗ്രസും അവിശുദ്ധ കൂട്ട് കെട്ടുണ്ടാക്കിയാണ് മത്സരിക്കുന്നതെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. പഞ്ചായത്തിലെ 19 വാർഡുകളിലും ശക്തമായ മുന്നേറ്റമാണ് ബിജെപി നടത്തുന്നത്. എട്ട് വാർഡുകളിൽ ബിജെപി സ്ഥാനാർഥികൾ വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിക്കും. ഇത് മനസിലാക്കിയ സിപിഎമ്മും കോൺഗ്രസും ധാരണയുണ്ടാക്കി ബിജെപിയെ പരാജയപ്പെടുത്തുവാനാണ് ശ്രമിക്കുന്നത്.
ബിജെപി വിജയസാധ്യതയുളള വാർഡുകളിൽ സിപിഎമ്മിന് സാധ്യതയില്ലെന്ന് കണ്ട് സ്ഥാനാർഥികൾ ഉൾപ്പടെ കോൺഗ്രസ് സ്ഥാനാർഥിക്ക് വേണ്ടി വോട്ട് അഭ്യർഥിക്കുന്നുവെന്നും അത് പോലെ കോൺഗ്രസും ചെയ്യുന്നുണ്ടെന്നും ബിജെപി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
2015 ൽ ബിജെപി മൂന്ന് സീറ്റുകൾ നേടിയിരുന്നു. തുടർന്ന് 2020 ൽ കോൺഗ്രസ് സിപിഎം കൂട്ട് കെട്ടുണ്ടാക്കിയതിനാൽ ബിജെപിക്ക് ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞതെന്നും ഇത്തവണ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. എരുമപ്പെട്ടി പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് കെ.സനൽകുമാർ, ജില്ലാ കമ്മറ്റിയംഗം അശോകൻ മമ്പറമ്പിൽ, പഞ്ചായത്ത് ഇൻ ചാർജ് ഉണ്ണികൃഷ്ണൻ അമ്മാത്ത്, എസ്.സി. മോർച്ച ജില്ലാ പ്രസിഡന്റ് അഭിലാഷ് തയ്യൂർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സുരേഷ് തിരുത്തിയിൽ എന്നിവർ പങ്കെടുത്തു.