x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​ത്ത​ട്ട് ഭ​ര​ണ​കൂ​ട​ങ്ങ​ൾ: വി.​എം. സു​ധീ​ര​ൻ


Published: January 13, 2026 05:29 AM IST | Updated: January 13, 2026 05:29 AM IST

തി​രു​വ​ന​ന്ത​പു​രം: ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യു​ടെ മൂ​ല​ക്ക​ല്ലാ​ണു പ​ഞ്ചാ​യ​ത്തി രാ​ജ് വി​ഭാ​വ​നം ചെ​യ്യു​ന്ന പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളെ​ന്നും അ​വ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന ഏ​തു ക​ർ​മ​വും ജ​ന​ശ​ക്തി​ക്കു ക​രു​ത്തു പ​ക​രു​മെ​ന്നും മു​ൻ സ്പീ​ക്ക​ർ വി.​എം. സു​ധീ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള നി​യ​മ​സ​ഭാ പു​സ്ത​കോ​ത്സ​വ​ത്തി​ൽ ജ​സ്റ്റി​സ് കെ. ​സു​കു​മാ​ര​ൻ ര​ചി​ച്ച ’പ്രാ​ദേ​ശി​ക ഭ​ര​ണ​വും സാ​മാ​ന്യ ജ​ന​ങ്ങ​ളും​' എ​ന്ന ഗ്ര​ന്ഥം ഡോ. ​കാ​യം​കു​ളം യൂ​നു​സി​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ഫ. പി.​കെ. ജ​യ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​സ്റ്റി​സ് സു​കു​മാ​ര​ൻ, സ​ത്യ​ശീ​ല​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി, ടി.​പി. ശ​ങ്ക​ര​ൻ​കു​ട്ടി നാ​യ​ർ, റാ​ണി മോ​ഹ​ൻ​ദാ​സ്, സു​കു​മാ​ർ അ​രി​ക്കു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham foundation

Recent News

Corehub Up