നെടുമ്പാശേരി: ചെങ്ങമനാട് കപ്രശേരിയില്‍ നാട്ടുകാര്‍ പുലിഭീതിയില്‍. ഇന്നലെ പുലര്‍ച്ചെ ലോകകപ്പ് ഫുട്ബോള്‍ ടിവിയില്‍ കാണുന്നതിനായി വീടിന്റെ മുകള്‍ നിലയിലെ ഹാളിലേക്ക് കയറുന്നതിനിടെ യുവാക്കളുടെ മുന്നില്‍ ഗര്‍ജിക്കുന്ന ശബ്ദത്തോടെ ഭീമന് ജീവി ചാടി വീണുവെന്നാണ് പറയുന്നത്. ഇത് പുലിയാണന്നാണ് നാട്ടുകാര്‍ പറയുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ജെര്‍ളി കപ്രശേരി, വൈസ് പ്രസിഡന്റ് സജീന സുബൈര്‍, പഞ്ചായത്തംഗങ്ങളായ ആര്. സുനില്‍കുമാര്‍, ഹുസൈന് കല്ലറക്കല്‍, സി.പുഷ്പന് തുടങ്ങിയവര്‍ സ്ഥലത്തെത്തി.
സംഭവമറിഞ്ഞ് വനം മലയാറ്റൂര്‍ ആര്‍ആര്‍ടിയിലെ ബിഎഫ്ഒമാർ എത്തി നായയുള്ള വീടിന്റെ മുന്നിലെ ജാതിത്തോട്ടത്തിലും മോഹനന്റെ വീടിന്റെ നടയുടെ മുന്നിലും സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കണ്ടെത്തിയ കാല്‍പ്പാടുകള്‍ക്ക് പുലിയുടേതിന് സാമ്യമുണ്ടെങ്കിലും പുലിയുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ജാഗ്രത പുലര്‍ത്തണമെന്ന് വനം വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
Tags : Local News Nattuvishesham Ernakulam