x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റൂ​രി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ലോ​റി മ​റി​ഞ്ഞു; ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്


Published: March 17, 2026 07:01 AM IST | Updated: March 17, 2026 07:01 AM IST

മൂ​വാ​റ്റു​പു​ഴ: എം​സി റോ​ഡി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മൂ​വാ​റ്റു​പു​ഴ - കൂ​ത്താ​ട്ടു​കു​ളം റോ​ഡി​ല്‍ ആ​റൂ​രി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് അ​പ​ക​ടം. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും കൂ​ത്താ​ട്ടു​കു​ള​ത്തേ​യ്ക്ക് പ​ച്ച​ക്ക​റി​യു​മാ​യി വ​രി​ക​യാ​യി​രു​ന്ന ലോ​റി എ​തി​ര്‍​ദി​ശ​യി​ല്‍ നി​ന്നു​മെ​ത്തി​യ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ര​നെ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് റോ​ഡ​രി​കി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മൂ​വാ​റ്റു​പു​ഴ അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

 

Tags : nattu vishesham Lorry overturns losing control

Recent News

Corehub Up