വണ്ടൂർ കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷം മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.
വണ്ടൂർ: കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാര തുകയിൽ 25 ശതമാനത്തിന്റെ വർധനവ് വരുത്തിയതായി മന്ത്രി എ.പി. അനിൽകുമാർ. വണ്ടൂർ കൃഷിഭവൻ സംഘടിപ്പിച്ച കർഷകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വിവിധ മേഖലകളിലെ കർഷകരെ ആദരിച്ചു.
മികച്ച വിദ്യാർഥി കർഷകൻ എ.സി. മിഥുന് കഫേ കുടുംബശ്രീയുടെ വകയായി സ്പ്രെയർ കൈമാറി. വനിതാ കർഷകർക്ക് കുടുംബശ്രീയുടെ വകയായുള്ള ഉപഹാരങ്ങൾ പ്രസിഡന്റ് കെ.ടി. ഷംസുദ്ദീൻ നൽകി.
തെരഞ്ഞടുക്കപ്പെട്ട കർഷകർക്ക് ലൈബാ വെഡിംഗ് സെന്റർ ഏർപ്പെടുത്തിയ ഉപഹാരങ്ങളും മന്ത്രി സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.ടി. അജ്മൽ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സി. ബൈജു , സി.ടി. ഷാഹുൽഹമീദ്, ടി.കെ. നിഷ, വണ്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ടി. മുഹമ്മദാലി, വാർഡ് അംഗങ്ങളായ ടി. ഉമ്മർ കുട്ടി, ഇ.പി. മുഹമ്മദ് കുഞ്ഞി, പി. രമേശൻ, സലാം കാപ്പിൽ, കൃഷി ഓഫീസർ ടി. ഉമ്മർ കോയ തുടങ്ങിയവർ പങ്കെടുത്തു.
Tags : Local News Nattuvishesham Loss compensation 25 percent