x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈ​സ്ത​വ ജീ​വി​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​നം സ്‌​നേ​ഹം: ഡോ. ​ജോ​ഷ്വ മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ്


Published: January 20, 2026 05:09 AM IST | Updated: January 20, 2026 05:09 AM IST

തി​രു​വ​ല്ല: ക്രൈ​സ്ത​വ ജീ​വി​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​നം സ്‌​നേ​ഹ​മാ​ണെ​ന്ന് ബി​ഷ​പ് ഡോ. ​ജോ​ഷ്വ മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ്. ഇ​ന്ത്യ കാ​മ്പ​സ് ക്രൂ​സേ​ഡ് ഫോ​ര്‍ ക്രൈ​സ്റ്റ് സം​ഗീ​ത വി​ഭാ​ഗ​മാ​യ ഹാ​ര്‍​ട്ട്ബീ​റ്റ്‌​സി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷം തി​രു​വ​ല്ല മ​ഞ്ഞാ​ടി സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി​ഷ​പ്പു​മാ​രാ​യ ഡോ. ​തോ​മ​സ് ഏ​ബ്ര​ഹാം, തോ​മ​സ് സാ​മു​വ​ൽ, ബി​ഷ​പ്പ് സ​ണ്ണി ഏ​ബ്ര​ഹാം, പാ​സ്റ്റ​ര്‍ രാ​ജു പൂ​വ​ക്കാ​ല, റ​വ. സ​ജി മാ​ത്യൂ, സ​ണ്ണി ജോ​ര്‍​ജ്, സു​വി​ശേ​ഷ​ക​ന്‍ ജോ​ര്‍​ജ് ചാ​ക്കോ, റ​വ. ഉ​മ്മ​ന്‍ കെ.​ജേ​ക്ക​ബ്, വി.​ടി.​ജോ​ണ്‍​സ​ൺ, ത​മ്പി കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തു​ട​ര്‍​ന്ന് ഹാ​ര്‍​ട്ട്ബീ​റ്റ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഗീ​ത സാ​യാ​ഹ്നം ന​ട​ന്നു. ആ​രം​ഭ​കാ​ല പ്ര​വ​ര്‍​ത്ത​ക​രാ​യ മാ​ത്യു ജോ​ൺ, സി​ബി ഫി​ലി​പ്പ് പാ​ലാ​ത്ര എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

Tags : nattu vishesham Love is the foundation

Recent News

Corehub Up