കോന്നി ഗവ. എൽപിഎസിൽ ലോക ചാന്ദ്രദിനാചരണം
കോന്നി: ഗവൺമെന്റ് എൽപി സ്കൂളിൽ ചാന്ദ്രദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. പ്രത്യേക അസംബ്ലിയോടെ പരിപാടികൾക്ക് തുടക്കമായി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യവും ബഹിരാകാശ ശാസ്ത്രത്തിന്റെ നേട്ടങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തി.
റിട്ട.അധ്യാപകൻ വർഗീസ് മാത്യു ചാന്ദ്ര പര്യവേഷണത്തെക്കുറിച്ച് ക്ലാസ് നയിച്ചു. ചന്ദ്രനിൽ മനുഷ്യൻ നടത്തിയ ആദ്യ കാൽവയ്പും ബഹിരാകാശ ദൗത്യങ്ങളുടെ ചരിത്രവും അദ്ദേഹം വിശദീകരിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾ നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരുടെ വേഷം ധരിച്ച് അഭിമുഖ പരിപാടി അവതരിപ്പിച്ചു. ചാന്ദ്രയാത്രയുടെ അനുഭവങ്ങൾ, പരിശീലനം, ശാസ്ത്രത്തിന്റെ പ്രാധാന്യം എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അവർ കഥാപാത്രങ്ങളായി മറുപടി നൽകി. കൂടാതെ വിദ്യാർഥികൾ റോക്കറ്റ് നിർമിച്ചു പ്രദർശിപ്പിച്ചു.
ശാസ്ത്രബോധവും സൃഷ്ടിപരമായ ചിന്തയും വളർത്താൻ സഹായകമായ പരിപാടിയിൽ പ്രഥമ അധ്യാപിക ജെമ്മി ചെറിയാൻ, പ്രസിഡന്റ് എ.എസ്. ഷിജു, അധ്യാപകരായ എസ്. സാജിത, ശ്രീസൗമ്യ, ഹംദ നജീബ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Lunar Day NattuVishasham DistrictNews