ചാന്ദ്ര എക്സ്പോ ടൈറ്റസ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാചരണം നടത്തി. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് കുട്ടികൾ നിർമിച്ച ചാന്ദ്ര അറിവിന്റെ വിവിധ നിർമിതി പ്രദർശനത്തിന്റെ ഉദ്ഘാടനം ഹയർ സെക്കൻഡറി ശാസ്ത്ര അധ്യാപകൻ ടൈറ്റസ് ജോർജ് നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശാലു ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.
സയൻസ് ക്ലബ് കോഓർഡിനേറ്റർ സിബി സ്റ്റീഫൻ, ശാസ്ത്ര അധ്യാപകർ എന്നിവർ നേതൃത്വം നൽകി. ടെലിസ്കോപ്പ്, ബഹിരാകാശ നീരിക്ഷണ പഠന ആപ്ലികേഷൻ സ്റ്റെലെരീയം എന്നിവയുടെ പരിചയപ്പെടുത്തൽ കുട്ടികൾക്കു നവ്യ അനുഭവമായി.
Tags : Lunar Expo NattuVishasham DistrictNews