മാവേലിക്കര: ജില്ലാ ആശുപത്രിയിൽ ഫോറെൻസിക് സർജനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ, ഫോറെൻസിക് സർജനെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ ഉറപ്പു നൽകിയതായി എം.എസ്. അരുൺകുമാർ എംഎൽഎ അറിയിച്ചു.
ദിനംതോറും 1800 രോഗികൾ ചികിത്സതേടുന്ന ആതുരാലയമാണ് മാവേലിക്കര ജില്ലാ ആശുപത്രി. മാവേലിക്കര, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെ ജനങ്ങൾ ഇവിടെ എത്തുന്നു. പോസ്റ്റ്മോർട്ടം ഉൾപ്പെടെ ഉള്ള ആവശ്യങ്ങൾക്ക് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിനെ ആണ് ആശ്രയിക്കേണ്ടിവരുന്നത്. ഈ സാഹചര്യത്തിലാണ് എംഎൽഎ ആരോഗ്യമന്ത്രിക്ക് നിവേദനം നൽകിയത്.