മലബാർ റിവർ ഫെസ്റ്റിവൽ 12-ാം എഡിഷന്റെ മുന്നോടിയായി വിദേശ- സ്വദേശ കയാക്കർമാർ ഇരുവഞ്ഞി പുഴയിൽ പരിശീലനം നടത്തിയപ്പോൾ.
കോടഞ്ചേരി: പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ എംഎൽഎ സി.കെ. കാസിമിന്റെ അധ്യക്ഷതയിൽ അവലോകന യോഗം സംഘടിപ്പിച്ചു.
മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കുമെന്ന് എംഎൽഎ പറഞ്ഞു. പ്രീ ഇവന്റുകളുടെ സഹായത്തോടെ ജനകീയ പ്രചാരം നൽകും. ഗ്രാമീണ ടൂറിസത്തിന് പ്രോത്സാഹനമാകുന്ന വിവിധങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കും.
മുന്നൊരുക്ക പ്രവർത്തനങ്ങൾ വിവിധ സബ് കമ്മിറ്റികൾ വിവരിച്ചു. നോഡൽ ഓഫീസർ സബ് കളക്ടർ എസ്. ഗൗതം രാജ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അന്നകുട്ടി ദേവസ്യ, ജിതിൻ പല്ലാട്ട്, ജി. അബ്ദുൽ അക്ബർ, ടി. കവിത, സൂപ്പർ സൗദ,
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോബി ഇലന്തൂർ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് ജോസ് തുടങ്ങിയവർ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിവരിച്ചു.
Tags : Local News Nattuvishesham Kozhikode