x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കളറായി കു​ട്ടി​ക​ളു​ടെ ക​ള​റിം​ഗ് മ​ത്സ​രം; പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷീ​ര​സം​ഗ​മ​ത്തി​ന് തു​ട​ക്കം

വെബ് ഡെസ്ക്
Published: November 27, 2026 03:57 AM IST | Updated: November 27, 2026 03:57 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷീ​ര​സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക​ള​റിം​ഗ് മ​ത്സ​ര​ത്തി​ൽനി​ന്ന്.

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ക്ഷീ​ര​സം​ഗ​മ​ത്തി​ന് കു​ട്ടി​ക​ൾ​ക്കു​ടെ ക​ള​റിം​ഗ് മ​ത്സ​ര​ത്തോ​ടെ തു​ട​ക്ക​മാ​യി. "ശ​ല​ഭ​ക്കൂ​ട്ട്’ ക​ള​റിം​ഗ് മ​ത്സ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ജ്മ ത​ബ്ഷീ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ പ്ര​ബീ​ന ഹ​ബീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷീ​ന, ഷാ​ജി ക​ട്ടു​പ്പാ​റ, ബാ​വ ബ​ഷീ​ർ, പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​സീ​ബ് വ​ള​പു​രം, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ഇ​സു​ദീ​ൻ, ഉ​മ്മു​സ​ൽ​മ, പ​ഞ്ചാ​യ​ത്ത് അം​ഗം റാ​ഷി​ദ, സീ​നി​യ​ർ ഡ​യ​റി എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ മ​ഹ്റൂ​ഫ്, ക്ഷീ​ര​സം​ഘം പ്ര​തി​നി​ധി​ക​ളാ​യ ബി​ൻ​സി ജോ​സ​ഫ്, സു​ഹൈ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഡ​യ​റി എ​ഡ്യൂ ക്വി​സ് മ​ത്സ​രം പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കും. 28ന് ​പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്തി​ലെ ചീ​ര​ട്ടാ​മ​ല​യി​ൽ ന​ട​ക്കു​ന്ന ക്ഷീ​ര​സം​ഗ​മ​വും സെ​മി​നാ​റും ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും.

ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​ന്പ്, ഡ​യ​റി എ​ക്സ്പോ, പാ​ലു​ത്പ​ന്ന നി​ർ​മാ​ണ പ്ര​ദ​ർ​ശ​നം എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. ക്ഷീ​ര​ക​ർ​ഷ​ക​ർ സ്വ​രൂ​പി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് നി​ർ​ധ​ന​നാ​യ വ്യ​ക്തി​ക്ക് ഉ​പ​ജീ​വ​ന​ത്തി​നാ​യി പ​ശു​വി​നെ ന​ൽ​കു​ന്ന "സ്നേ​ഹ​നി​ധി’ പ​ശു വി​ത​ര​ണ​വും ന​ട​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ജ്മ ത​ബ്ഷീ​റ അ​റി​യി​ച്ചു.

Tags : coloring compatition Children NattuVishesham DistrictNews

Recent News

Corehub Up