x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈം​ബ്രാ​ഞ്ചി​ന്‍റെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​ൻ പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കും: ര​മേ​ശ് ചെ​ന്നി​ത്ത​ല

വെബ് ഡെസ്ക്
Published: November 24, 2026 11:23 PM IST | Updated: November 24, 2026 11:23 PM IST

മ​ല​പ്പു​റം ക്രൈം​ബ്രാ​ഞ്ച് യൂ​ണി​റ്റിന്‍റെ പു​തി​യ ഓ​ഫി​സ് കെ​ട്ടി​ടോ​ദ്ഘാ​ട​നം

മ​ല​പ്പു​റം: കേ​ര​ളാ പൊ​ലി​സി​ന്‍റെ ക്രൈം ​ബ്രാ​ഞ്ച് വി​ഭാ​ഗ​ത്തി​ലേ​ക്കും വി​ജി​ല​ൻ​സി​ലേ​ക്കും ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കു​ന്ന​തി​ൽ കാ​ര്യ​ക്ഷ​മ​ത​യ്ക്ക് മാ​ത്ര​മാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ അ​ഭി​രു​ചി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​ത്യേ​ക പ​രീ​ക്ഷ​യി​ലൂ​ടെ ക​ണ്ടെ​ത്തി​യാ​ണ് ഇ​പ്പോ​ൾ നി​യ​മ​നം ന​ട​ത്തു​ന്ന​തെ​ന്നും ആ​ഭ്യ​ന്ത​ര-​വി​ജി​ല​ൻ​സ് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​ല​പ്പു​റം പൊ​ലി​സ് സ്റ്റേ​ഷ​ന് സ​മീ​പം ക്രൈം ​ബ്രാ​ഞ്ച് മ​ല​പ്പു​റം യൂ​ണി​റ്റി​നാ​യി പു​തു​താ​യി നി​ർ​മി​ച്ച ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൊ​ലി​സ് സേ​ന​യി​ലെ ജോ​ലി​ഭാ​രം കാ​ര​ണം മാ​റ്റി​നി​ർ​ത്ത​പ്പെ​ടു​ന്ന​വ​രെ ത​ള്ളി​ക്ക​ള​യാ​നു​ള്ള ഇ​ട​മ​ല്ല ക്രൈം ​ബ്രാ​ഞ്ചും വി​ജി​ല​ൻ​സു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഡി​ജി​പി, ക്രൈം ​ബ്രാ​ഞ്ച് എ​ഡി​ജി​പി എ​ന്നി​വ​രു​മാ​യി ആ​ലോ​ചി​ച്ച് ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക അ​ഭി​രു​ചി പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ് പു​തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. നി​ല​വി​ൽ 2026-ൽ ​മാ​ത്രം പു​തി​യ​താ​യി ര​ജി​സ്റ്റ​ർ ചെ​യ്ത 321 കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ 2,763 സു​പ്ര​ധാ​ന കേ​സു​ക​ളാ​ണ് ക്രൈം ​ബ്രാ​ഞ്ച് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. സം​സ്ഥാ​ന​ത്ത് മി​ക​ച്ച സേ​വ​ന​മാ​ണ് ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തു​ന്ന​തെ​ന്നും കേ​സു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​നം ത​ട​യാ​ൻ ആ​രം​ഭി​ച്ച ’ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ’ വ​ലി​യ വി​ജ​യ​മാ​ണെ​ന്നും പ​ദ്ധ​തി ആ​രം​ഭി​ച്ച ശേ​ഷം സം​സ്ഥാ​ന​ത്തെ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ 35 ശ​ത​മാ​നം കു​റ​വു​ണ്ടാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നി​ന്‍റെ ഭാ​ഗ​മാ​യി ഇ​തു​വ​രെ 17,351 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 16,593 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. കോ​യ​ന്പ​ത്തൂ​രി​ൽ പോ​യി 15 കി​ലോ എം​ഡി​എം​എ പി​ടി​കൂ​ടി​യ മ​ഞ്ചേ​രി, മ​ല​പ്പു​റം പോ​ലീ​സ് സം​ഘ​ത്തെ മ​ന്ത്രി പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. " മൈ ​പോ​ലീ​സ് സ്റ്റേ​ഷ​ൻ’ പ​ദ്ധ​തി​യി​ലൂ​ടെ സം​സ്ഥാ​ന​ത്തെ 90 ശ​ത​മാ​നം പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളും പു​തി​യ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് മാ​റു​ക​യും ഒ​രേ നി​റ​ത്തി​ലും രൂ​പ​ത്തി​ലും ന​വീ​ക​രി​ക്കു​ക​യും ചെ​യ്തു. പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലെ എ​ഫ്ഐ​ആ​ർ ര​ജി​സ്ട്രേ​ഷ​നും കൊ​ല​പാ​ത​കം, പി​ടി​ച്ചു​പ​റി, മി​സിം​ഗ് തു​ട​ങ്ങി​യ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലെ ഡാ​ഷ്ബോ​ർ​ഡ് വ​ഴി ത​ത്സ​മ​യം നി​രീ്ഷി​ക്കാ​ൻ പ്ര​ത്യേ​ക സോ​ഫ്റ്റ് വെ​യ​ർ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

പൊ​ലീ​സ് ന​വീ​ക​ര​ണ​ത്തി​നാ​യി കേ​ന്ദ്ര​ത്തി​ൽ നി​ന്ന് 100 കോ​ടി രൂ​പ അ​ധി​ക​മാ​യി ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ച്ച​താ​യും സ്റ്റേ​ഷ​നു​ക​ൾ​ക്ക് മു​ന്നി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന പ​ഴ​യ വാ​ഹ​ന​ങ്ങ​ളി​ൽ 70 ശ​ത​മാ​ന​വും നീ​ക്കം ചെ​യ്തു ക​ഴി​ഞ്ഞ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി റ​വാ​ഡ ആ​സാ​ദ് ച​ന്ദ്ര​ശേ​ഖ​ർ, ക്രൈം ​ബ്രാ​ഞ്ച് എ​ഡി​ജി​പി എ​ച്ച്. വെ​ങ്ക​ടേ​ഷ്, ക്രൈം ​ബ്രാ​ഞ്ച് കോ​ഴി​ക്കോ​ട് റേ​ഞ്ച് ഐ​ജി എ​സ്. അ​ജി​ത ബേ​ഗം, മ​ല​പ്പു​റം പോ​ലി​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണ്‍, തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി ടി. ​നാ​രാ​യ​ണ​ൻ, മ​ല​പ്പു​റം മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ.​വി. റി​നി​ഷ, മ​ല​പ്പു​റം ക്രൈം ​ബ്രാ​ഞ്ച് എ​സ്പി എം.​പി. മോ​ഹ​ന​ച​ന്ദ്ര​ൻ, ഡെ​പ്യൂ​ട്ടി പൊ​ലി​സ് സൂ​പ്ര​ണ്ട് എ.​ജെ. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : efficiency of the Crime Branch Crime Branch NattuVishesham DistrictNews

Recent News

Corehub Up