പെരിന്തൽമണ്ണ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല നടത്തിയ ഫൈനൽ എംഡി അനസ്തേഷ്യോളജി പരീക്ഷയിൽ മികച്ച നേട്ടവുമായി പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ്. കോളജിലെ അനസ്തേഷ്യോളജി വിഭാഗത്തിലെ ഡോ. രഞ്ജിത പി. രാധാകൃഷ്ണൻ ഒന്നാം റാങ്കും ഡോ. വിന്ധുജ സുരേഷ് മൂന്നാം റാങ്കും കരസ്ഥമാക്കി.
വിജയികളായ ഡോക്ടർമാരെ അനുമോദിക്കുന്നതിനായി എംഇഎസ് മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കോളജ് ഡയറക്ടർ ഡോ. ഫസൽ ഗഫൂർ ഇരുവർക്കും ഫലകം നൽകി അനുമോദിച്ചു.
ചടങ്ങിൽ അനസ്തേഷ്യോളജി വിഭാഗം മേധാവി ഡോ. ഷംസാദ് ബീഗം, എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. മുഹമ്മദ് സാജിദ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഹമീദ് ഫസൽ എന്നിവർ പ്രസംഗിച്ചു. അനസ്തേഷ്യോളജി വിഭാഗത്തിന്റെ അക്കാഡമിക മികവിനും അധ്യാപന മികവിനും അഭിമാനകരമായ നേട്ടമായി ഈ റാങ്കുകൾ.
Tags : MES Medical College in MD Anesthesiology examination Anesthesiology examination NattuVishesham DistrictNews