x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​ക​ളെ കാ​ടു​ക​യ​റ്റൽ ദൗ​ത്യം തുടരുന്നു; ആ​ന​ക​ളി​ൽ ഒ​ന്ന് കാ​ടുക​യ​റി

വെബ് ഡെസ്ക്
Published: November 24, 2026 11:25 PM IST | Updated: November 24, 2026 11:25 PM IST

സോ​ളാ​ർ വൈ​ദ്യു​ത വേ​ലി നി​ർ​മാ​ണം ആ​രം​ഭി​ച്ച​പ്പോ​ൾ.


നി​ല​ന്പൂ​ർ: ​ശ​ല്യ​ക്കാ​രാ​യ കാ​ട്ടാ​ന​ക​ളെ കാ​ടു​ക​യ​റ്റു​ന്ന​തി​ന് ഒ​ന്നാം​ഘ​ട്ട സ്പെ​ഷ​ൽ ഡ്രൈ​വ് തു​ട​രും. ഡ്രൈ​വ് ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു ആ​ന എ​ട​ക്കോ​ട് വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​യ​റി പോ​യ​ത് വ​നം വ​കു​പ്പി​ന് ആ​ശ്വാ​സ​മാ​യി. സ്പെ​ഷൽ ​ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ത്തേ​ക്ക് എ​ത്തു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ സോ​ളാ​ർ വൈ​ദ്യു​ത​വേ​ലി നി​ർ​മാ​ണ​വും സ​ജീ​വ​മാ​യി.

ക​ഴി​ഞ്ഞ 12നാ​ണ് പൊ​ക്കോ​ട് വ​ന​മേ​ഖ​ല​യി​ൽനി​ന്ന് കാ​ട്ടാ​ന​ക​ളെ കാ​ടു​ക​യ​റ്റാ​നു​ള്ള ഒ​ന്നാം ഘ​ട്ട സ്പെ​ഷ​്യൽ ഡ്രൈ​വ് ആ​രം​ഭി​ച്ച​ത്. നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ കെ.​കെ. സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് 80 അം​ഗ ദൗ​ത്യ​സം​ഘം സ്പെ​ഷ​ൽ ഡ്രൈ​വ് തു​ട​ങ്ങി​യ​ത്. മൂ​ന്ന് ആ​ന​ക​ളാ​ണ് പൊ​ക്കോ​ട് വ​ന​മേ​ഖ​ല​യി​ലു​ള്ള​ത്. സ്പെ​ഷ​്യൽ ഡ്രൈ​വ് ഉൗ​ർ​ജി​ത​മാ​യ​തോ​ടെ മൂ​ന്ന് ആ​ന​ക​ളി​ൽ ഒ​രു ആ​ന മ​ണ്ണു​പ്പാ​ടം പെ​ട്രോ​ൾ​പ​ന്പി​ന് സ​മീ​പ​ത്തു​കൂ​ടെ പൈ​ങ്ങാ​ക്കോ​ട് - കൊ​ന്പ​ൻ​ക​ല്ല് വ​ഴി എ​ട​ക്കോ​ട് വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​യ​റി​പോ​യി.

ക​ണ്ണം​കു​ണ്ട്, വൈ​ലാ​ശേ​രി ന​ന്പൂ​രി​പ്പൊ​ട്ടി ഭാ​ഗ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ സോ​ളാ​ർ വൈ​ദ്യു​ത വേ​ലി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.
പൊ​ക്കോ​ട് വ​ന​മേ​ഖ​ല​യു​ടെ നാ​ല് ഭാ​ഗ​വും ജ​ന​വാ​സ മേ​ഖ​ല​ക​ളാ​ണ്. സ്പെ​ഷ​ൽ ഡ്രൈ​വ് തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റ് ര​ണ്ടാ​ന​ക​ളും എ​ട​ക്കോ​ട് വ​ന​മേ​ഖ​ല​യി​ലേ​ക്ക് രാ​ത്രി സ​മ​യ​ത്ത് ക​ട​ന്നു​പോ​കാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ട്.
കാ​ടു​ക​യ​റു​ന്ന ആ​ന​ക​ൾ തി​രി​ച്ചു​വ​രു​ന്ന​ത് ത​ട​യു​ക എ​ന്ന പ്ര​യോ​ഗി​ക തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് സ്പെ​ഷ​്യൽ ഡ്രൈ​വി​നി​ട​യി​ൽ സോ​ളാ​ർ വൈ​ദ്യു​ത വേ​ലി നി​ർ​മാ​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

Tags : Mission to drive wild elephants back into the forest wild elephants NattuVishesham DistrictNews

Recent News

Corehub Up