മല്ലപ്പള്ളി: ഉപജില്ലാ കേരള സ്കൂള്‍ കലോത്സവത്തിന് പുതുശേരി എംജിഡി ഹൈസ്കൂളില്‍ തിരി തെളിഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ കോഓര്‍ഡിനേറ്റര്‍ ഫാ. ബിജോഷ് തോമസ് അധ്യക്ഷത വഹിച്ചു.
സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷൈനി സാമുവൽ, ഗവേണിംഗ് ബോര്‍ഡംഗം സജി മാമ്പ്രാക്കുഴി, എഇഒ കെ. ജയചന്ദ്രൻ, ജോസഫ്, ടി.എച്ച്. ഹാഷിം, വി. ജാസ്മിൻ, കുര്യന് ഉമ്മന്‍, വി.കെ. രാജേഷ്, പി. മോഹന്‍ലാല്‍, ജിജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. എംജിഡി ഹൈസ്കൂൾ, ഗവ. എല്‍പിഎസ് എന്നിവിടങ്ങളിലാണ് വേദികൾ.
Tags : local nattuvishesham Kalotsavam