കടയ്ക്കല്‍: കുടുംബവീട് ഒഴിഞ്ഞ് നല്‍കാത്തതിന്റെ വിരോധത്തില്‍ മാതൃസഹോദരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍.
കുമിള്‍ വട്ടത്താമര തൊട്ടിന്കര പുത്തന്‍ വീട്ടില്‍ മധുവിനെയാണ് കടയ്ക്കല്‍ പൊലി സ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
വീട്ടിലെത്തിയ മധു ലീല (75) വീടിന് പുറത്ത് നില്‍ക്കുന്നത് കാണുകയും സമീപം കിടന്ന ഓലമടല് ഉപയോഗിച്ച് ലീലയെ ക്രൂരമായി അടിക്കുകയുമായിരുന്നു. നിലത്ത് വീണ ലീലയുടെ ദേഹമാസകലം മടലുകൊണ്ട് മര്‍ദിച്ചു. മര്‍ദനത്തില്‍ ലീലയുടെ കാലിനും വാരിയെല്ലിനും പൊട്ടലുണ്ട്. നെറ്റിയില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു.
നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാര്‍ ലീലയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു.
എന്നാല്‍ പരിക്ക് ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റുകയായിരുന്നു.
ലീലയുടെ മകന്റെ പരാതിയില്‍ കേസെടുത്ത പൊലിസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി മൊഴി ഉള്‍പ്പടെ ശേഖരിച്ച ശേഷം വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി പ്രതിയായ മധുവിനെ പിടികൂടുകയായിരുന്നു.
കുടുംബ വീട്ടില്‍നിന്ന് ലീല താമസം മാറാത്തത്തിലുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊ ലിസ് പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.