മഞ്ചേരി ഉപജില്ല സ്കൂൾ കലോത്സവം അഡ്വ. യു.എ. ലത്തീഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
മഞ്ചേരി: മഞ്ചേരി ഉപജില്ല സ്കൂൾ കലോത്സവം "രാഗ്രംഗ്’ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അഡ്വ. യു.എ. ലത്തീഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ യാഷിക് മേച്ചേരി അധ്യക്ഷത വഹിച്ചു.
വാർഡ് കൗണ്‍സിലർ അഡ്വ. പ്രേമ രാജീവ്, എഇഒ ബീന മാണിക്കോത്ത്, എച്ച്എം ഫോറം കണ്‍വീനർ കെ. ജയദീപ്, ബിപിസി കെ. ബിന്ദു, മഞ്ചേരി ഗേൾസ് എച്ച്എസ്എസ് പ്രിൻസിപ്പൽ എം. അലി, പ്രധാനാധ്യാപിക ആമിന ബീഗം, എച്ച്എംവൈഎച്ച്എസ്എസ് പ്രധാനാധ്യാപകൻ എം. അൻവർ ഷക്കീൽ തുടങ്ങിയവർ പ്രസംഗിച്ചു. കലോത്സവ ലോഗോ തയാറാക്കിയ തുറക്കൽ എച്ച്എംഎസ്എയുപി സ്കൂൾ അധ്യാപകൻ ഇ.പി. അബ്ദുൾ അലിക്ക് ചടങ്ങിൽ ഉപഹാരം നൽകി.