x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി ദു​ബാ​യി​ൽ മ​രി​ച്ച നി​ല​യി​ൽ

വെബ് ഡെസ്ക്
Published: August 18, 2026 10:59 PM IST | Updated: August 18, 2026 10:59 PM IST

ഷിൻ ദാസ്

മ​ണ്ണ​ഞ്ചേ​രി: യു​വാ​വി​നെ ദു​ബാ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് പാ​പ്പാ​ളി പ​ന​യി​ൽ ജം​ഗ്ഷ​ന് സ​മീ​പം വ​ലി​യ വീ​ട്ടി​ൽ ശി​വ​ദാ​സി​ന്‍റെ മ​ക​ൻ ഷി​ൻ ദാ​സി​നെ (26) ആ​ണ് മ​രി​ച്ച നി​ല​യി​ൽ ദു​ബാ​യ് പോ​ലീ​സ് മോ​ർ​ച്ച​റി​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി നാ​ട്ടി​ൽ ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ച​ത്. ദു​ബാ​യി​ൽ എ​ക്സ്പേ​ർ​ട്ട് പ്ല​സ് എ​ന്ന റി​ക്രൂ​ട്ടിം​ഗ് ക​മ്പ​നി​യി​ൽ ആ​റു​മാ​സം മു​മ്പ് ജോ​ലി​ക്കാ​യി പോ​യ ഷി​ൻ​ദാ​സി​നെ​പ്പ​റ്റി മൂ​ന്ന്, നാ​ല് ദി​വ​സ​മാ​യി അ​റി​വൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഫോ​ണി​ൽ വി​ളി​ച്ചി​ട്ട് കി​ട്ടി​യി​രു​ന്നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഷി​ൻ​ദാ​സി​ന്‍റെ ബ​ന്ധു തി​രു​വ​ന​ന്ത​പു​ര​ത്തെ ദു​ബാ​യ് എം​ബ​സി​യി​ൽ രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ടെ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ കാ​യം​കു​ളം സ്വ​ദേ​ശി​യും ദു​ബാ​യി​ൽ ജോ​ലി​നോ​ക്കു​ന്ന​തു​മാ​യ യു​വാ​വാ​ണ് ഷി​ൻ ദാ​സി​ന്‍റെ മൃ​ദ​ദേ​ഹം ദു​ബാ​യി പോ​ലീ​സി​ന്‍റെ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ക്കു​ന്ന​താ​യി നാ​ട്ടി​ൽ ബ​ന്ധു​ക​ളെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ഷി​ൻ​ദാ​സി​ന്‍റെ സ്പോ​ൺ​സ​റെ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് പി​താ​വ് ശി​വ​ദാ​സ്. ഷിം​ദാ​സ് (ബി​എ​സ്എ​ഫ്) ഏ​ക സ​ഹോ​ദ​ര​നാ​ണ്.

Tags : dead in Dubai NattuVishasham DistrictNews

Recent News

Corehub Up