x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​ ക​ർ​ഷ​ക​സ​ഭ നടത്തി


Published: July 4, 2026 04:11 AM IST | Updated: July 4, 2026 04:11 AM IST

ക​ർ​ഷ​ക​സ​ഭ മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​സ​ജ്‌​ന ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ണ്ണാ​ർ​ക്കാ​ട്: തി​രു​വാ​തി​ര ഞാ​റ്റു​വേ​ല​യോ​ട​നു​ബ​ന്ധി​ച്ച് മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭാ കൃ​ഷി​ഭ​വ​നി​ൽ ന​ട​ത്തി​യ ക​ർ​ഷ​ക​സ​ഭ​യും ഞാ​റ്റു​വേ​ല​ച്ച​ന്ത​യും ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ കെ. ​സ​ജ്ന ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നീ​തു ശ​ങ്ക​ർ മു​ഖ്യാ​തി​ഥി​യാ​യി. തെ​ങ്ങ്, പ​ച്ച​ക്ക​റി​തൈ​ക​ൾ ച​ന്ത​യി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്കു വി​ത​ര​ണം​ചെ​യ്‌​തു. ‌

ബ്ലോ​ക്ക് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പി. ​ഗി​രി​ജ, കൃ​ഷി ഓ​ഫി​സ​ർ സ​ഫാ​ന അ​സ്ഹ​ർ, എ​ഐ​എ​ഫ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​ധാ​റാ​ണി എ​ന്നി​വ​ർ ക​ർ​ഷ​ക​രു​മാ​യി സം​വ​ദി​ച്ചു. ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ജ്യോ​തി കൃ​ഷ്ണ​ൻ​കു​ട്ടി, വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രാ​യ സ​മീ​ന, ക​ദീ​ജ, ഉ​മ്മു​സ​ൽ​മ, ഷീ​ജ ര​മേ​ശ്, സു​ബൈ മാ​നു, ഷ​മീ​ർ വാ​പ്പു, ഷീ​ബ, സു​മ​ല​ത, റ​ജീ​ന, അ​സി. കൃ​ഷി ഓ​ഫി​സ​ർ പ്രീ​തി ടി.​ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up