പെരുമ്പാവൂര്‍: സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്ന് അതൃപ്തിയിലായിരുന്നു സിറ്റിംഗ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കൊപ്പം എത്തി പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി മനോജ് മൂത്തേടന് നാമനിര്‍ദേശ പത്രിക നല്കി. 50 വര്‍ഷം മുന്നില്‍ കണ്ടുള്ള വികസന കാഴ്ചപ്പാടോടെ പെരുമ്പാവൂരിനെ മികച്ച പ്രദേശമാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമെന്ന് മനോജ് മൂത്തേടന് പറഞ്ഞു.
മുന്‍കാലങ്ങളില്‍ ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടരും. പെരുമ്പാവൂര്‍ ബൈപ്പാസ് പദ്ധതി മുന്നോട്ട് കൊണ്ടുപോകും. പെരുമ്പാവൂരിനെ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിച്ച് നിരവധി ആളുകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി കേട്ടുകൊണ്ടാകും വികസന പദ്ധതികള്‍ രൂപപ്പെടുത്തുക. ഗതാഗത പ്രശ്നങ്ങള്‍, ഇഎസ്ഐ ആശുപത്രി, അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവയക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
Tags : nattu vishesham Manoj Moothedan press a press conference.