x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​ർ​ത്ത​ല​യി​ൽ സൂ​ര്യ​ാത​പ​മേ​റ്റ​ത് നി​ര​വ​ധി​പേ​ര്‍​ക്ക്, മൃ​ഗ​ങ്ങ​ളു​ടെ ജീ​വ​നും ഭീ​ഷ​ണി​യി​ല്‍


Published: April 26, 2026 05:44 AM IST | Updated: April 26, 2026 05:44 AM IST

ചേ​ർ​ത്ത​ല: ക​ന​ത്ത വെ​യി​ലും ചൂ​ടുമേ​റ്റ് നാ​ട് വെ​ന്തു​രു​കു​ന്നു. ക​ന​ത്ത വെ​യി​ലി​ല്‍ സൂ​ര്യ​ാത​പ​മേ​റ്റ് ക​ഴി​ഞ്ഞ 11 ദി​വ​സ​ത്തി​നി​ടെ ചേ​ര്‍​ത്ത​ല ഗ​വ. ​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സതേ​ടി​യ​ത് അ​ഞ്ചു പേ​രാ​ണ്. മ​നു​ഷ്യ​രെ മാ​ത്ര​മ​ല്ല മൃ​ഗ​ങ്ങ​ളെ​യും ക​ന​ത്ത ചൂ​ട് ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി 35-40 ഡി​ഗ്രി​യാ​ണ് പ്ര​ദേ​ശ​ത്ത് അ​നു​ഭ​വ​പ്പെ​ട്ട ഉ​യ​ർ​ന്ന താ​പ​നി​ല. വേ​ന​ല്‍ ക​ടു​ക്കും​തോ​റും ചൂ​ട് ഇ​നി​യും വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. സി​പി​എം ചേ​ർ​ത്ത​ല ഏ​രി​യ സെ​ക്ര​ട്ട​റി അ​രു​ക്കു​റ്റി വെ​ളി​യി​ൽ ബി. ​വി​നോ​ദി​നാ​ണ് (61) ഏ​റ്റ​വു​മൊ​ടു​വി​ൽ സൂ​ര്യാ​ത​പ​മേ​റ്റ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ബൈ​ക്കി​ൽ തൈ​ക്കാ​ട്ടു​ശേ​രി​യി​ൽ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് വി​നോ​ദി​ന് സൂ​ര്യ​ാത​പ​മേ​റ്റ​ത്.

തോ​ളി​ലും മു​തു​കി​ലും നീ​റ്റ​ൽ അ​നു​ഭ​വ​പ്പെ​ട്ട​തി​നെത്തുട​ർ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കു​മി​ള​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽപ്പെ​ട്ട​ത്. തു​ട​ർ​ന്നു ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. അ​ർ​ത്തു​ങ്ക​ൽ പ​ഴം​പാ​ട്ടി​ൽ സെ​ബാ​സ്റ്റ്യ​ൻ (55), തൈ​ക്ക​ൽ നാ​ലു​തൈ​ക്ക​ൽ ആ​ന്‍റണി (67), ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ മൂ​ന്നാം വാ​ർ​ഡി​ൽ പു​തു​വ​ൽ നി​ക​ർ​ത്ത് ക​മ​ലാ​ക്ഷി (76), അ​ർ​ത്തു​ങ്ക​ൽ മ​ന​ക്കോ​ടം പ​റ​മ്പി​ൽ ബാ​ബു (57) എ​ന്നി​വ​രാ​ണ് സൂ​ര്യാ​ത​പ​മേ​റ്റ് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ചി​കി​ത്സതേ​ടി​യ​വ​ർ.

സെ​ബാ​സ്റ്റ്യ​ന് ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു സ​മീ​പ​ത്ത് വ​ച്ചും ആന്‍റ​ണി​ക്ക് തൈ​ക്ക​ൽ ബീ​ച്ചി​ൽ വ​ച്ചും ക​മ​ലാ​ക്ഷി​ക്ക് വീ​ടി​ന് സ​മീ​പ​ത്തുവ​ച്ചും ബാ​ബു​വി​ന് അ​ർ​ത്തു​ങ്ക​ൽ ബീ​ച്ചി​നു സ​മീ​പ​ത്തുവ​ച്ചു​മാ​ണ് സൂ​ര്യ​ാത​പ​മേ​റ്റ​ത്. ഇ​വ​രെ​ല്ലാം പി​ന്നീ​ട് ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു.

കു​റ​ച്ചു​നാ​ള്‍ മു​മ്പാ​ണ് ചേ​ര്‍​ത്ത​ല മു​ട്ട​ത്ത് തി​രു​മ​ല ക്ഷേ​ത്ര ഗോ​ശാ​ല​യി​ലെ ആ​റുവ​ര്‍​ഷം പ്രാ​യ​മു​ള്ള ക​റ​വ​പ്പ​ശു സൂ​ര്യ​ാത​പ​മേ​റ്റ് ച​ത്ത​ത്. ഗോ​ശാ​ല​യ്ക്കു സ​മീ​പ​ത്തെ വ​ള​പ്പി​ലാ​യി​രു​ന്നു പ​ശു​വി​നെ കെ​ട്ടി​യി​രു​ന്ന​ത്.

പ​ശു പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ക്ഷേ​ത്ര ജീ​വ​ന​ക്കാ​രും ദേ​വ​സ്വം അ​ധി​കൃ​ത​രും മ​റ്റും ചേ​ര്‍​ന്ന് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ള്‍ ന​ല്‍​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍ എ​ത്തി​യാ​ണ് മ​ര​ണകാ​ര​ണം സൂ​ര്യ​ാത​പ​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

Tags : nattu vishesham Many people are dying heat in Cherthala

Recent News

Corehub Up