x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ധ്യ​മ സ്വാ​ധീ​നം സ​ത്യം തി​രി​ച്ച​റി​യു​ന്ന​തി​ല്‍ പ്ര​തി​സ​ന്ധി​യെ​ന്ന് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍


Published: May 18, 2026 04:19 AM IST | Updated: May 18, 2026 04:19 AM IST

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സ​മ്പ​ര്‍ക്ക മാ​ധ്യ​മ​ദി​ന സം​ഗ​മം കു​രി​ശും​മൂ​ട് മീ​ഡി​യ വി​ല്ലേ​ജി​ല്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ങ്ങ​നാ​ശേ​രി: മാ​ധ്യ​മ​ങ്ങ​ളു​ടെ സ്വാ​ധീ​നം ശ​ക്ത​മാ​കു​മ്പോ​ള്‍ സ​ത്യം തി​രി​ച്ച​റി​യാ​ന്‍ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യാ​ണെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സ​മ്പ​ര്‍ക്ക മാ​ധ്യ​മ​ദി​ന സം​ഗ​മം കു​രി​ശും​മൂ​ട് മീ​ഡി​യ വി​ല്ലേ​ജി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ര്‍ച്ച്ബി​ഷ​പ്.

മൂ​ല്യാ​ധി​ഷ്ഠി​ത​മാ​യ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​നം സാ​മൂ​ഹ്യ​ന​ന്മ​യ്ക്ക് അ​നി​വാ​ര്യ​മാ​ണെ​ന്നും ആ​ര്‍ച്ച്ബി​ഷ​പ് കൂ​ട്ടി​ച്ചേ​ര്‍ത്തു. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​ഡി​യ വി​ല്ലേ​ജ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്‍സ്റ്റി​റ്റ്യൂ​ഷ​ന്‍സി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പി​ല്‍ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി.

അ​തി​രൂ​പ​ത​യു​ടെ ഒ​രു വ​ര്‍ഷം നീ​ളു​ന്ന മാ​ധ്യ​മ പ്രേ​ഷി​ത പ്ര​വ​ര്‍ത്ത​ന പ​ദ്ധ​തി​യു​ടെ അ​വ​ത​ര​ണ​വും മാ​ക് ടി​വി മീ​ഡി​യ അ​വാ​ര്‍ഡ് ദാ​ന​വും ന​ട​ന്നു. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡ് സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍ഫ്‌​ളു​വ​ന്‍സ​ര്‍ സെ​ബി​ന്‍ സി​റി​യ​ക്കി​നും മീ​ഡി​യ ജേ​ര്‍ണ​ലി​സം അ​വാ​ര്‍ഡ് ജോ​ര്‍ജി ജോ​സി​നും സ​മ്മാ​നി​ച്ചു. മാ​ക് ടി​വി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ജി​ന്‍ ഇ​ല​ഞ്ഞി​ക്ക​ല്‍ പ്ര​സം​ഗി​ച്ചു. ഫാ. ​ജ​യിം​സ് കൊ​ക്കാ​വ​യ​ലി​ല്‍, ഫാ. ​സാ​വി​യോ മാ​നാ​ട്ട്, ഫാ. ​മാ​ത്യു മു​രി​യ​ങ്ക​രി, ഫാ. ​ലി​പി​ന്‍ തു​ണ്ടു​ക​ളം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

സ​മ്മാ​നി​ച്ച മ​റ്റ് അ​വാ​ര്‍ഡു​ക​ള്‍: മി​ക​ച്ച അ​ല്മാ​യ ക​മ്യൂ​ണി​ക്കേ​റ്റ​ര്‍- കു​ര്യാ​ക്കോ​സ് വീ​ട്ടി​ക്ക​ല്‍ (ഈ​ശോ വൈ​ബ്), മി​ക​ച്ച യു​വ​ജ​ന മാ​ധ്യ​മ പ്രേ​ഷി​ത പ്ര​വ​ര്‍ത്ത​നം- എ​സ്എം​വൈ​എം കി​ട​ങ്ങ​റ, സെ​മി​നാ​രി ക​മ്മ്യൂ​ണി​ക്കേ​റ്റ​ര്‍-​ഡീ​ക്ക​ന്‍ നോ​യ​ല്‍ ബി. ​വ​ര്‍ഗീ​സ്, സ​ന്യാ​സി​നി ക​മ്യൂ​ണി​ക്കേ​റ്റ​ര്‍-​എ​സ്എ​ച്ച് മീ​ഡി​യ, പാ​ലാ, ഇ​ട​വ​ക മാ​ധ്യ​മ പ്ര​വ​ര്‍ത്ത​നം-​സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക ച​മ്പ​ക്കു​ളം, വൈ​ദി​ക ക​മ്മ്യൂ​ണി​ക്കേ​റ്റ​ര്‍-​ഫാ. ജോ​സ​ഫ് വെ​ട്ടി​ക്കു​ഴി​ച്ചാ​ലി​ല്‍.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up