കാഞ്ഞിരപ്പള്ളി: സപ്ലൈകോയിലെ അന്യായമായ സ്ഥലംമാറ്റത്തിനെതിരേയും ദിവസവേതനക്കാരുടെ തൊഴിലും വേതനവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും എഐടിയുസി കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 10ന് കാഞ്ഞിരപ്പള്ളി സപ്ലൈകോ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും.
എഐടിയുസി ജില്ലാ പ്രസിഡന്റ് ഒ.പി.എ. സലാം ഉദ്ഘാടനം ചെയ്യും. നേതാക്കളായ എം.എ. ഷാജി, വി.പി. സുഗതൻ, സിജോ പ്ലാത്തോട്ടം, ടി. പ്രസാദ്, ടി.കെ. ശിവൻ എന്നിവർ സമരത്തിനു നേതൃത്വം നൽകും.
Tags : Nattuvishesham Districtnews Protest