x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മത്തിക്കൂട്ടം വടക്കൻ തീരങ്ങളിലേക്ക് : കൊ​ല്ലം തീ​ര​ദേ​ശം വ​റു​തി​യി​ല്‍

വൈ.​എ​സ്. ജ​യ​കു​മാ​ര്‍
Published: July 2, 2026 06:22 AM IST | Updated: July 2, 2026 06:22 AM IST

പോ​ര്‍​ട്ട് കൊ​ല്ലം ക​ട​പ്പു​റ​ത്തെ മ​ത്സ്യ ലേ​ല ഹാ​ൾ

കൊ​ല്ലം: ഇ​ട​വ​പ്പാ​തി മ​ഴ ശ​മി​ക്കു​ക​യും വെ​യി​ലി​നു ചൂ​ട് കൂ​ടു​ക​യും മ​ഴ വെ​ള്ളം എ​ത്താ​തെ​യും വ​ന്ന​തോ​ടെ ക​ട​ല്‍ തെ​ളി​ഞ്ഞെ​ങ്കി​ലും മ​ത്തി​യും മ​റ്റു ചെ​റു​മീ​നു​ക​ളും ക​ട​ല്‍ തീ​രം വി​ട്ട​തോ​ടെ കൊ​ല്ലം തീ​ര​പ്ര​ദേ​ശം വ​റു​തി​യി​ലേ​ക്ക്. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍​ക്കു മ​ത്സ്യം ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ മി​ക്ക ഇ​ന​ങ്ങ​ള്‍​ക്കും വി​ല കൂ​ടി. ഇ​ന്ന​ലെ ക​ട​ലി​ല്‍ പോ​യ​വ​ര്‍​ക്ക് മ​ത്തി കി​ട്ടി​യി​ല്ല. മ​റ്റ് മ​ത്സ്യ​ങ്ങ​ളാ​ണ് കി​ട്ടി​യ​ത്.

അ​പ്ര​തീ​ക്ഷി​ത കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്താ​ല്‍ മ​ഴ നി​ല​ച്ച​തോ​ടെ ക​ട​ലൊ​ഴു​ക്കി​ന്‍റെ ഗ​തി​മാ​റി. ക​ന്യാ​കു​മാ​രി​യി​ല്‍ നി​ന്ന് മം​ഗ​ലാ​പു​ര​ത്തേ​ക്കാ​ണ് ഇ​പ്പോ​ള്‍ ക​ട​ലൊ​ഴു​കു​ന്ന​ത്. ആ​ദ്യ മ​ഴ​യി​ല്‍ ക​ന്യാ​കു​മാ​രി ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​ണ​ഞ്ഞ മ​ത്തി​ക്കൂ​ട്ടം ക​ട​ലൊ​ഴു​ക്കി​നൊ​ത്ത് വ​ട​ക്കോ​ട്ട് നീ​ങ്ങി.

മ​ത്തി​ക്കൂ​ട്ടം കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ തീ​ര​ങ്ങ​ളി​ല്‍ ചെ​ന്നെ​ത്തു​ക​യാ​ണ്. വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ല​ഭി​ച്ച ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ക​ട​ല്‍ ക​ല​ങ്ങി നി​ല്‍​ക്കു​ന്ന അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. അ​തി​നാ​ല്‍ മ​ത്സ്യ​ക്കൂ​ട്ടം വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലെ തീ​ര​ങ്ങ​ളി​ല്‍ നി​ല്‍​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ചാ​ക​ര​പോ​ലെ മ​ത്തി കൊ​ല്ലം തീ​ര​ത്ത് അ​ണ​ഞ്ഞി​രു​ന്നു. മ​ഴ വെ​ള്ളം ക​ല​ങ്ങി​ക്കി​ട​ന്ന ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു തീ​ര​ത്ത് മ​ത്തി കൂ​ട്ട​മാ​യെ​ത്തി​യ​ത്. ട്രോ​ളിം​ഗ് നി​രോ​ധ​ന​മാ​യ​തി​നാ​ല്‍ വ​ലി​യ വ​ള്ള​ങ്ങ​ള്‍ കൊ​ല്ല​ത്തെ തീ​ര​ങ്ങ​ളി​ല്‍ നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കു​ന്നി​ല്ല. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മാ​ത്ര​മാ​ണ് ക​ട​ലി​ല്‍ പോ​കു​ന്ന​ത്. കൊ​ല്ല​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മ​ത്സ്യം ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ലും വാ​ടി​യി​ലും പോ​ര്‍​ട്ട് കൊ​ല്ല​ത്തും മ​ത്സ്യ​ബ​ന്ധ​ന​വും മീ​ന്‍ ക​ച്ച​വ​ട​വും ന​ട​ക്കു​ന്നു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം, ക​ന്യാ​കു​മാ​രി ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന വ​ള്ള​ക്കാ​ര്‍ ഇ​വി​ടെ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്നു​ണ്ട്. അ​വ​ര്‍​ക്ക് ചെ​റു​മീ​നു​ക​ളാ​ണ് കി​ട്ടു​ന്ന​ത്. മാ​ന്ത​ല്‍, ചെ​റി​യ ചൂ​ര, കി​ളി​മീ​ന്‍, നെ​ത്തോ​ലി എ​ന്നി​വ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ക​ന്യാ​കു​മാ​രി​യി​ല്‍ നി​ന്നു​ള്ള മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ അ​ങ്കീ​സ് വ​ല ഉ​പ​യോ​ഗി​ച്ചാ​ണ് മാ​ന്ത​ല്‍ പി​ടി​ക്കു​ന്ന​ത്. അ​വ​ര്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി അ​ങ്കീ​സ് വ​ല ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ക​ട​ലി​ല്‍ വ​ലി​യ ശ​ബ്ദം ഉ​ണ്ടാ​കും. ഈ ​വ​ല ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തു​മ്പോ​ള്‍ മ​റ്റു മീ​നു​ക​ള്‍ ദൂ​രേ​ക്കു പോ​കു​ന്ന​താ​യി പ്രാ​യം ചെ​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു.

മാ​ന്ത​ല്‍ മീ​ന്‍​പി​ടി​ത്ത​ത്തി​നാ​യി ത​ലേ​ന്നു ത​ന്നെ വ​ല​യി​ട​ണം. രാ​ത്രി ക​ട​ലി​ല്‍ ത​ങ്ങ​ണം. മാ​ന്ത​ലി​നൊ​പ്പം കാ​രി​പോ​ലു​ള്ള മീ​നു​ക​ളും ശം​ഖും വ​ല​യി​ല്‍​പെ​ടും. മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് വ​ല വൃ​ത്തി​യാ​ക്കു​ന്ന​തും വ​ലി​യ ജോ​ലി​യാ​ണ്. അ​തി​നാ​ലാ​ണ് കൊ​ല്ല​ത്തെ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ള്‍ മാ​ന്ത​ല്‍ പി​ടി​ക്കാ​ന്‍ മെ​ന​ക്കെ​ടാ​ത്ത​ത്.

ചെ​മ്മീ​ന്‍ വി​ല കൂ​ടി

മ​ത്സ്യ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ ഇ​ന്ന​ലെ പോ​ര്‍​ട്ട് കൊ​ല്ല​ത്ത് മ​ത്സ്യ​വി​ല വീ​ണ്ടും കൂ​ടി. കൊ​ല്ലം വാ​ടി ക​ട​പ്പു​റ​ത്ത് ഒ​രു കി​ലോ മാ​ന്ത​ല്‍ മ​ത്സ്യ​ത്തി​ന് 180 രൂ​പ​യാ​യി​രു​ന്ന​ത് ഇ​ന്ന​ലെ 200 മു​ത​ല്‍ 220 രൂ​പ​വ​രെ​യാ​യി ഉ​യ​ര്‍​ന്നു. ചെ​റി​യ​ചൂ​ര ഒ​രു കി​ലോ​യ്ക്ക് 120-130 രൂ​പ​വ​രെ വി​ല​യു​ണ്ടാ​യി​രു​ന്ന​ത് 220 മു​ത​ല്‍ 230 രൂ​പ​വ​രെ​യാ​യി വി​ല കൂ​ടി.

കി​ളി​മീ​ന്‍ കി​ലോ​യ്ക്ക് ക​ഴി​ഞ്ഞ​യാ​ഴ്ച 450 രൂ​പ​യാ​യി​രു​ന്നു. ഇ​ന്ന​ലെ കി​ളി​മീ​ന്‍ കി​ട്ടി​യി​ല്ല. നെ​ത്തോ​ലി കി​ലോ​ക്ക് 50 രൂ​പ​യാ​യി. കേ​ര​ള​ത്തി​ന്‍റെ മി​ക്ക തീ​ര​ങ്ങ​ളി​ലും നെ​ത്തോ​ലി ല​ഭി​ക്കു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട് തീ​ര​ങ്ങ​ളി​ല്‍ ന​ല്ല രീ​തി​യി​ല്‍ നെ​ത്തോ​ലി ല​ഭി​ക്കു​ന്നു. അ​തി​നാ​ല്‍ നെ​ത്തോ​ലി വി​ല കു​റ​ഞ്ഞു. ഇ​ന്ന​ലെ ഏ​താ​നും വ​ള്ള​ങ്ങ​ളി​ല്‍ ചെ​മ്മീ​ന്‍ എ​ത്തി.

കി​ലോ​യ്ക്ക് 500 മു​ത​ല്‍ 550 രൂ​പ​വ​രെ​യാ​ണ് ത​രം അ​നു​സ​രി​ച്ച് വി​ല. കൊ​ച്ചി​യി​ല്‍ പോ​യാ​ണ് കൊ​ല്ല​ത്തെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ചെ​മ്മീ​ന്‍ പി​ടി​ച്ചു മ​ട​ങ്ങി​യ​ത്. ട്രോ​ളിം​ഗ് നി​രോ​ധ​നം വ​ന്ന​തി​ന്‍റെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ വാ​ടി ക​ട​പ്പു​റ​ത്ത് വ​ലി​യ തോ​തി​ല്‍ മ​ത്തി ല​ഭി​ച്ചി​രു​ന്നു. ഇ​താ​ടെ ഒ​രു കി​ലോ മ​ത്തി​ക്ക് 75 രൂ​പ​യ്ക്കാ​ണ് ആ​ദ്യം വി​റ്റു തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് കി​ലോ​യ്ക്ക് 50 രൂ​പ​യാ​യി വി​ല കു​റ​ഞ്ഞു.

ഇ​നി​യും കാ​ത്തി​രി​ക്ക​ണം

ന​ല്ല മ​ഴ പെ​യ്ത് ക​ല​ങ്ങി​യ വെ​ള്ളം ക​ട​ലി​ല്‍ എ​ത്തി​യാ​ല്‍ മാ​ത്ര​മേ ചെ​റു മ​ത്സ്യ​ക്കൂ​ട്ടം തീ​ര​ത്തേ​ക്ക് വ​ന്ന​ണ​യു​ക​യു​ള്ളൂ. മ​ഴ ക​ന​ക്കു​ന്ന​തോ​ടെ ക​ട​ലൊ​ഴു​ക്ക് വ​ട​ക്കു നി​ന്ന് തെ​ക്കോ​ട്ടാ​കും. മം​ഗ​ലാ​പു​രം ഭാ​ഗ​ത്തു നി​ന്ന് ക​ട​ലൊ​ഴു​ക്ക് ക​ന്യാ​കു​മാ​രി​യി​ലേ​ക്കാ​കു​ന്ന​തോ​ടെ എ​ക്ക​ലും ചെ​ളി​യും കൊ​ല്ലം തീ​ര​ത്ത​ടി​യും. തോ​ട്ട​പ്പ​ള്ളി, കാ​യം​കു​ളം, നീ​ണ്ട​ക​ര ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു വെ​ള​ളം ഒ​ഴു​കി തെ​ക്കോ​ട്ട് എ​ത്തും.

ക​ല​ങ്ങി​യ വെ​ള്ള​ത്തി​ല്‍ ചെ​ളി​യി​ല്‍ മ​ത്സ്യ​കൂ​ട്ട​വും ചെ​മ്മീ​നും വ​ന്നു നി​റ​യു​മെ​ന്ന് സ്വ​ത​ന്ത്ര മ​ത്സ്യ​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി തോ​ബി​യാ​സ് പ​റ​ഞ്ഞു.

ലേ​ലം പോ​ര്‍​ട്ട് കൊ​ല്ല​ത്തു​മാ​ത്രം

മ​ത്സ്യ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ പോ​ര്‍​ട്ട് കൊ​ല്ല​ത്തു മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​ത്സ്യ ലേ​ലം ന​ട​ന്ന​ത്. രാ​ത്രി​യി​ല്‍ മ​ത്സ്യം എ​ത്തി​യാ​ലാ​ണ് വാ​ടി മ​ത്സ്യ ബ​ന്ധ​ന തു​റ​മു​ഖ​ത്ത്് ലേ​ലം ന​ട​ക്കു​ന്ന​ത്. രാ​ത്രി ല​ഭി​ക്കു​ന്ന മീ​നു​ക​ള്‍ ക​ട​ലി​ല്‍ എ​ത്താ​തെ വ​ന്ന​തി​നാ​ല്‍ പ​ക​ല്‍ സ​മ​യ​ത്ത് എ​ത്തു​ന്ന മീ​ന്‍ പി​ടി​ക്കാ​നാ​യി രാ​വി​ലെ​യാ​ണ് പോ​കു​ന്ന​ത്. പോ​ര്‍​ട്ട് കൊ​ല്ല​ത്ത് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു​മു​ത​ലാ​ണ് ലേ​ലം ആ​രം​ഭി​ച്ച​ത്.

ട്രോ​ളി​ഗ് നി​രോ​ധ​നം ആ​രം​ഭി​ക്കു​ക​യും നീ​ണ്ട​ക​ര, ശ​ക്തി​കു​ള​ങ്ങ​ര ഹാ​ര്‍​ബ​ര്‍ അ​ട​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ വാ​ടി, പോ​ര്‍​ട്ട് കൊ​ല്ലം തീ​ര​ങ്ങ​ള്‍ മ​ത്സ്യ ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ക​യാ​ണ് പ​തി​വ്.

ഇ​ക്കു​റി ജൂ​ണി​ലെ മ​ഴ കു​റ​ഞ്ഞ​തി​നാ​ല്‍ രാ​ത്രി മ​ത്സ്യ​ബ​ന്ധ​നം ഇ​ല്ലാ​താ​യി. അ​തി​നാ​ല്‍ രാ​ത്രി​യി​ല്‍ വാ​ടി ക​ട​പ്പു​റ​ത്ത് മ​ത്സ്യ ക​ച്ച​വ​ട​മി​ല്ല. പ​ക​ല്‍ പോ​ര്‍​ട്ട് കൊ​ല്ല​ത്തു​മാ​ത്ര​മാ​ണ് മ​ത്സ്യ ക​ച്ച​വ​ട​മു​ള്ള​ത്.

 ട്രോ​ളി​ംഗ് നി​രോ​ധ​നം ഈ​മാ​സം കൂ​ടി

സം​സ്ഥാ​ന​ത്ത് 52 ദി​വ​സം നീ​ളു​ന്ന ട്രോ​ളിം​ഗ് നി​രോ​ധ​നം ഈ​മാ​സം 31 ന് ​അ​വ​സാ​നി​ക്കും. ജൂ​ണ്‍ ഒ​മ്പ​തി​ന് അ​ര്‍​ധ രാ​ത്രി മു​ത​ലാ​ണ് ട്രോ​ളിം​ഗ് നി​രോ​ധ​നം ആ​രം​ഭി​ച്ച​ത്. ക​ട​ല്‍ വി​ഭ​വ​ങ്ങ​ളു​ടെ പ്ര​ജ​ന​ന കാ​ല​യ​ള​വി​ല്‍ മ​ത്സ്യ സ​മ്പ​ത്ത് സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് ട്രോ​ളിം​ഗ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

നി​യ​ന്ത്ര​ണം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​തോ​ടെ ഇ​ന്‍​ബോ​ര്‍​ഡ് വ​ള്ള​ങ്ങ​ള്‍​ക്കൊ​പ്പ​മു​ള്ള കാ​രി​യ​ല്‍ വ​ള്ള​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ബോ​ട്ടു​ക​ള്‍​ക്ക് ക​ട​ലി​ല്‍ പോ​കു​ന്ന​തി​ന് ക​ര്‍​ശ​ന വി​ല​ക്കു​ണ്ട്. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യത്തൊഴി​ലാ​ളി​ക​ള്‍​ക്കു​മാ​ത്ര​മാ​ണ് ഈ ​കാ​ല​യ​ള​വി​ല്‍ ക​ട​ലി​ല്‍ പോ​കാ​വു​ന്ന​ത്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up