പുനലൂർ സെന്റ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ പുനലൂർ വൈദിക ജില്ലാ വികാരി റവ. ഡോ. സി.സി. ജോണിന്റെ നേതൃത്വത്തിൽ എംസിവൈഎം പുനലൂർ വൈദിക ജില്ലയുട
പുനലൂർ: എംസിവൈഎം വൈദിക ജില്ലയുടെ 2026 വർഷത്തെ കർമ പദ്ധതിക്ക് തുടക്കം കുറിച്ചു. പുനലൂർ സെന്റ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ പുനലൂർ വൈദിക ജില്ലാ വികാരി റവ.ഡോ. സി.സി. ജോൺ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ എംസിവൈഎം പുനലൂർ ജില്ലാ ഡയറക്ടർ ഫാ. സിറിൽ തോമസ് ആമുഖ പ്രസംഗം നടത്തി. പുനലൂർ വൈദിക ജില്ലാ പ്രസിഡന്റ് ജോബിൻ ചാക്കോ അധ്യക്ഷത വഹിച്ചു.
എംസിവൈഎം പുനലൂർ വൈദിക ജില്ലാ സെക്രട്ടറി ഗോഡ്വിൻ ഷിജു സ്വാഗതം പറഞ്ഞു. എംസിവൈഎം സഭാതല ജനറൽ സെക്രട്ടറി സിജോ സി. ജോസഫ്, പുനലൂർ വൈദിക ജില്ലാ ആനിമേറ്റർ സിസ്റ്റർ ജസീന്ത, ആര്യങ്കാവ്, റോസ്മല യൂണിറ്റുകളുടെ ഡയറക്ടർ ഫാ. അൽഫോൺസ്, തെന്മല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി ഷൈനു തുടങ്ങിയവർ പ്രസംഗിച്ചു. മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സ്കോട്ട് സ്ലീബ പുളിമൂടൻ പഠന സെമിനാറിന് നേതൃത്വം നൽകി.
Tags : MCYM Local News Nattuvishesham Kollam