കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടറെ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബയോ കെമിസ്ട്രി വിഭാഗത്തിലെ അസി. പ്രഫസർ കെ.നിഖിൽ ചന്ദ്രനാണ് (34) മരിച്ചത്.
ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടുവർഷത്തോളമായി കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലി ചെയ്തുവരികയായിരുന്നു.ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ പോയി നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.=
Tags : Medical College Doctor Found Dead in Quarters