ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിക്കടി നെറ്റ്വർക്ക് തകരാറാകുന്നത് തുടരുന്നു. ഇതേത്തുടർന്ന് ആശുപത്രിയിലെ ബിൽ കളക്ഷൻ സെന്റർ, ഒപി കൗണ്ടർ, ഓഫീസ് എന്നിവയുടെ പ്രവർത്തനം താളംതെറ്റുന്നു.
രാവിലെ ആശുപത്രിയുടെ പ്രവർത്തനം തുടങ്ങുന്ന സമയത്താണ് മിക്കവാറും നെറ്റ്വർക്ക് തകരാറിലാകുന്നത്. മാസങ്ങളായി അടിക്കടി നെറ്റ്വർക്ക് തകരാറിലാകുന്നത് തുടരുകയാണെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു.
ഇതുസംബന്ധിച്ച് ആശുപത്രിയിലെ ഐടി വിഭാഗത്തെ വിവരം അറിയിച്ചാൽ തിരുവനന്തപുരത്താണ് സെർവർ പ്രവർത്തിക്കുന്നതെന്നും അവിടേക്ക് നെറ്റ്വർക്ക് തകരാറായ വിവരം അറിച്ചിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന മറുപടി.
ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ .
Tags : Local News Nattuvishesham Kottayam