നെടുമങ്ങാട്: നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി മീനാങ്കൽ കുമാർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പര്യടനത്തിന് ആവേശോജ്ജ്വലമായ സ്വീകരണം.
മണ്ഡലത്തിലെ പ്രമുഖ ആരാധനാലയങ്ങൾ സന്ദർശിച്ചും പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയും മീനാങ്കൽ കുമാർ വോട്ടഭ്യർഥിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരിൽനിന്നും മികച്ച പിന്തുണയും ഹൃദ്യമായ പ്രതികരണവുമാണ് സ്ഥാനാർഥിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മണ്ഡലത്തിലെ പ്രമുഖ ക്ഷേത്രങ്ങൾ, പള്ളികൾ എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. വിശ്വാസികളുമായും മതമേലധ്യക്ഷന്മാരുമായും വികസന കാഴ്ചപ്പാടുകൾ പങ്കുവച്ചു.
Tags : nattu vishesham Meenangal Kumar