നെടുമങ്ങാട്: യുഡിഎഫ് നെടുമങ്ങാട് നിയോജക മണ്ഡലം സ്ഥാനാർഥി മീനാങ്കൽ കുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടനം മണ്ഡലത്തിൽ ആവേശമുണർത്തി. തേക്കടയിൽനിന്ന് ആരംഭിച്ച പര്യടനം നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് വിവിധ കേന്ദ്രങ്ങളിലൂടെ കടന്നുപോയത്.
ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെ വൻ ജനാവലിയാണ് സ്ഥാനാർഥിയെ കാണാൻ എത്തിയത്. ഉച്ചയ്ക്കുശേഷം മണ്ഡപം, വേറ്റിനാട്, പന്തലക്കോട് മേഖലകളിൽ പര്യടനം തുടർന്നപ്പോൾ വാദ്യമേളങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെയാണ് വോട്ടർമാർ സ്ഥാനാർഥിയെ എതിരേറ്റത്. വിവിധ ഇടങ്ങളിലെ സ്വീകരണങ്ങ ൾക്കുശേഷം രാത്രി എട്ടോടെ കന്യാകുളങ്ങരയിൽ സമാപിച്ചു.
Tags : nattu vishesham Meenangal Kumar