രാജപുരം ഹോളിഫാമിലി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന മെഗാ വാക്കത്തൺ.
രാജപുരം: ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തങ്ങളുടെ ഭാഗമായി മെഗാ വാക്കത്തണും തൂഫാൻ വോളന്റിയേഴ്സ് പ്രഖ്യാപനവും നടത്തി.
ഫ്ലാഷ് മോബും ലഘു നാടകവും അരങ്ങേറി. കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. സൈമൺ, പിടിഎ പ്രസിഡന്റ് എൻ. മധു, പ്രിൻസിപ്പൽ ഇൻ ചാർജ് ഷിജു പി. ലൂക്കോസ്, പ്രോഗ്രാം ഓഫീസർ അജയ് കുര്യൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Mega Walkathon