x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ കി​ഴ​ക്ക​ഞ്ചേ​രി റോ​ഡി​ന്‍റെ വീ​തി​കൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം​


Published: July 3, 2026 03:38 AM IST | Updated: July 3, 2026 03:38 AM IST

സ്ഥി​ര​മാ​യി ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​കു​ന്ന വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ കി​ഴ​ക്ക​ഞ്ചേ​രി റോ​ഡ്.

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ സു​നി​ത ജം​ഗ്ഷ​ൻ- കി​ഴ​ക്ക​ഞ്ചേ​രി​റോ​ഡ് വീ​തി​കൂ​ട്ടി ഗ​താ​ഗ​ത ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി വ​ട​ക്ക​ഞ്ചേ​രി മ​ണ്ഡ​ലം​ക​മ്മി​റ്റി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും പ​ഞ്ചാ​യ​ത്തി​നും നി​വേ​ദ​നം ന​ൽ​കി. വാ​ഹ​ന​ത്തി​ര​ക്കേ​റി​യ ഈ ​റോ​ഡ് ന​ന്നേ വീ​തി കു​റ​ഞ്ഞ​തി​നാ​ൽ ഏ​തു​സ​മ​യ​വും ഗ​താ​ഗ​ത​പ്ര​ശ്ന​ങ്ങ​ളാ​ണ്.

റോ​ഡി​ലു​ണ്ടാ​കു​ന്ന വാ​ഹ​ന​ക്കു​രു​ക്ക് ടൗ​ണി​ലെ മാ​ർ​ക്ക​റ്റ് റോ​ഡി​ലും ക​മ്മാ​ന്ത​റ, ഗ്രാ​മം റോ​ഡി​ലും കു​രു​ക്കി​നു കാ​ര​ണ​മാ​ക്കു​ന്നു​ണ്ട്.
വാ​ഹ​ന​ത്തി​ര​ക്കു​ള്ള ഈ ​റോ​ഡി​ലൂ​ടെ വേ​ണം ഭീ​മ​ൻ ടോ​റ​സ് ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്കും ത​ല​ങ്ങും​വി​ല​ങ്ങും ക​ട​ന്നു​പോ​കാ​ൻ. റോ​ഡി​ന്‍റെ വീ​തി കൂ​ട്ടു​ന്ന​ത​ട​ക്ക​മു​ള്ള സ്ഥി​ര​മാ​യ പ​രി​ഹാ​ര ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്നു മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ഏ​റേ കാ​ല​ങ്ങ​ൾ​ക്കു​മു​മ്പ് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡു വി​ക​സ​ന​ത്തി​നും വീ​തി​കൂ​ട്ടു​ന്ന​തി​നു​മാ​യി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ത​ട​സ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു യോ​ഗം ആ​രോ​പി​ച്ചു.

റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള സ്ഥ​ല​ങ്ങ​ൾ വ്യാ​ജ​പ​ട്ട​യ​ങ്ങ​ളു​ടെ മ​റ​വി​ൽ ക​ച്ച​വ​ടം ന​ട​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച് നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ശ്രീ​രാ​ജ് വ​ള്ളി​യോ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ഗു​രു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​കാ​ശ് പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up