നിംസ് മെഡിസിറ്റിയില് പി. ഗോപിനാഥന്നായരുടെയും കെ.ഇ. മാമ്മന്റെയും സ്മൃതിമണ്ഡപങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ അനാച്ഛാദനം ചെയ്യുന്നു.
നെയ്യാറ്റിന്കര : നഴ്സിംഗ് വിദ്യാര്ഥികള് വീടുകളില്ചെന്ന് വയോധികരെയും രോഗികളെയും പരിചരിക്കുന്ന പദ്ധതി കേരളമാകെ നടപ്പിലാക്കാന് സര്ക്കാര് ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളായ പി. ഗോപിനാഥൻനായരുടെയും കെ.ഇ. മാമന്റെയും സ്മൃതി മണ്ഡപം നിംസ് മെഡിസിറ്റിയിൽ അനാച്ഛാദനം ചെയ്യുകയായിരുന്നു മുഖ്യ മന്ത്രി വി.ഡി. സതീശൻ.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാര്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് താങ്ങാവുന്ന കെ.ഇ. മാമൻ സ്കോളർഷിപ്പ് പദ്ധതി, നിംസ് ഹാർട്ട് ഫൗണ്ടേഷന്റെ 19-ാം വാർഷിക ആഘോഷങ്ങളുടെ ഔദ്യോഗിക ലോഗോ പ്രകാശനം, നിംസ് മെഡിസിറ്റി നടപ്പിലാക്കുന്ന "ഹരിതകം' പദ്ധതിയുടെ ഭാഗമായി ഇന്നലെ നിംസിൽ ജനിച്ച കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾക്ക് വൃക്ഷത്തൈകൾ നൽകുന്ന പദ്ധതി എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. എൻ. ശക്തൻ എംഎല്എ അധ്യക്ഷത വഹിച്ചു.
നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽഖാൻ ആമുഖ പ്രഭാഷണം നടത്തി. നൂറുൽ ഇസ്ലാം എഡ്യൂക്കേഷണൽ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ശബ്നം ഷഫീക്, പി. ഗോപിനാഥൻനായരുടെ പത്നി എൽ. സരസ്വതി അമ്മ, കെ.ഇ. മാമ്മന്റെ സഹോദരപുത്രന് വർഗീസ്, കെപിസിസി മുൻ പ്രസിഡന്റുമാരായ എം.എം. ഹസൻ തുടങ്ങിയവർ പങ്കെടുത്തു.