x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഹ​ല്യ പ​ബ്ലി​ക് സ്കൂ​ളി​ൽ മെ​റി​റ്റ് ഡേ ​ആഘോഷം

വെബ് ഡെസ്ക്
Published: July 12, 2026 02:08 AM IST | Updated: July 12, 2026 02:08 AM IST

ക​ഞ്ചി​ക്കോ​ട് അ​ഹ​ല്യ പ​ബ്ലി​ക് സ്കൂ​ളി​ൽ നടന്ന മെറിറ്റ് ഡേ ആഘോഷത്തിൽ നിന്ന്.

ക​ഞ്ചി​ക്കോ​ട്: അ​ഹ​ല്യ പ​ബ്ലി​ക് സ്കൂ​ളി​ൽ 2026-27 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ സ്ഥാ​നാ​രോ​ഹ​ണ​ച്ച​ട​ങ്ങും പ്ര​തി​ഭാ​ദി​ന​വും അ​ഹ​ല്യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ്മി​ത പി. ​കൃ​ഷ്ണ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. മാ​നേ​ജിം​ഗ് ട്ര​സ്റ്റി ശ്രീ​യ ഗോ​പാ​ൽ, അ​ക്കാ​ദ​മി​ക് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജു, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ഷി​ജു ബാ​ല​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ചി​റ്റൂ​ർ ഡി​വൈ​എ​സ്പി എ. ​കു​ട്ടി​കൃ​ഷ്ണ​ൻ, ചി​റ്റൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

വി​ദ്യാ​ർ​ഥി കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ​ക്കും സ്കൂ​ൾ ലീ​ഡ​ർ​മാ​ർ​ക്കും സ്ഥാ​ന​ചി​ഹ്ന​ങ്ങ​ളും ബാ​ഡ്ജു​ക​ളും അ​ണി​യി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി. പ്ര​തി​ഭാദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ അ​ധ്യ​യ​നവ​ർ​ഷ​ത്തെ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സും മൊമന്‍റോ​ക​ളും വി​ത​ര​ണം ചെ​യ്തു. മൂ​ന്നാം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ നൂ​റു​ശ​ത​മാ​നം ഹാ​ജ​ർ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക്ലാ​സ് ടോ​പ്പ​ർ​മാ​ർ​ക്കും പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി. അ​ധ്യാ​പ​ക​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Tags : Merit Day Nattuvishesham District news

Recent News

Corehub Up