മരിയാപുരം സെന്റ് ജോണ്‍സ് ബോസ്കോ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെറിറ്റ് ഡേയിൽനിന്ന്.
മരിയാപുരം: സെന്റ് ജോണ്‍സ് ബോസ്കോ കത്തോലിക്ക കോ ണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിൽ മെറിറ്റ് ഡേ ആഘോഷം വികാരി ഫാ. ജോണ്സണ് ഒലക്കേങ്കൽ ഉദ്ഘാടനം ചെയ്തു. ഇടവകാതിർത്തിയിൽ എസ് എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.
സിസ്റ്റർ ക്ലെയർ സിഎസ്എം, അസിസ്റ്റന്റ് വികാരി ഫാ. തോമസ് അഞ്ചുപങ്കിൽ, എഡ്വിൻ കണ്ണന്പുഴ, ബിജു മൂടയിൽ, ഇടവക ട്രസ്റ്റി ബൈജു അറയ്ക്കൽ, ആന്റണി വടക്കേത്തല, ജോഷി കോനിക്കര, ഡേവിസ് വല്ലച്ചിറ എന്നിവർ പ്രസംഗിച്ചു.
Tags : Merit Day Nattuvishesham District News