x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വി​ത നി​യോ​ഗ​ങ്ങ​ളും ക​ർ​മ്മ ക്ഷേ​ത്ര​ങ്ങ​ളും ഒ​ന്നാ​കു​മ്പോ​ൾ വി​ജ​യം നേ​ടാം: ഡോ.​സി​റി​യ​ക് തോ​മ​സ്


Published: June 19, 2026 05:31 PM IST | Updated: June 19, 2026 05:31 PM IST

മു​ണ്ട​ക്ക​യം: ജീ​വി​ത​നി​യോ​ഗ​ങ്ങ​ളും ക​ർ​മ്മ ക്ഷേ​ത്ര​ങ്ങ​ളും ഒ​ന്നാ​കു​മ്പോ​ൾ മാ​ത്ര​മേ വ​ലി​യ വി​ജ​യ​ങ്ങ​ൾ നേ​ടാ​നാ​കൂ​വെ​ന്ന് മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​സി​റി​യ​ക് തോ​മ​സ്. പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ലെ എ​ക്സ​ല​ൻ​സ് ഡേ '​അ​ന്‍റോ​ണി​യ​ൻ​സ് എ​ക്സ​ല​ൻ​ഷ്യ​യും, റാ​ങ്ക് ദി​നാ​ഘോ​ഷ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പ്രോ​ട്ടോ​സീ​ഞ്ച​ല്ലൂ​സ് റ​വ. ഡോ. ​ജോ​സ​ഫ് വെ​ള്ള​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കോ​ള​ജ് ചെ​യ​ർ​മാ​ൻ ബെ​ന്നി തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സു​പ​ർ​ണ രാ​ജു, കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് ആ​ന്‍റ​ണി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പി.​ആ​ർ. ര​തീ​ഷ്, വ​കു​പ്പ് മേ​ധാ​വി​മാ​രാ​യ ജി​ന്‍റു​മോ​ൾ ജോ​ൺ, ക്രി​സ്റ്റി ജോ​സ്, ഡോ. ​ഷി​ജി​മോ​ൾ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

യൂ​ണി​വേ​ഴ്സി​റ്റി ത​ല​ത്തി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ബി​എ​സ്‌​സി സൈ​ബ​ർ ഫോ​റ​ൻ​സി​ക്, ബി​എ​സ്‌​സി ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് കോ​ഴ്സു​ക​ളി​ൽ റാ​ങ്ക് നേ​ടി കോ​ള​ജി​ന്‍റെ പെ​രു​മ ഉ​യ​ർ​ത്തി​യ ലി​യാ​മോ​ൾ റോ​ജോ, ഇ.​ആ​ർ.​ന​ർ​മ​ദ , സോ​നാ സാ​ജ​ൻ, വി. ​എ​സ്. മാ​ള​വി​ക, അ​ന​ഘ സാ​ബു, ജീ​വ ജോ​സ​ഫ്, അ​നീ​ന സാ​റ ബി​നോ​യ്, എം. ​എം.​കെ​സി​യ എ​ന്നി​വ​ർ​ക്ക് വേ​ദി​യി​ൽ വെ​ച്ച് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

വി​ദ്യാ​ർ​ഥി​ക​ളെ റാ​ങ്ക് നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ​ക്കു​ള്ള ക്യാ​ഷ് അ​വാ​ർ​ഡും വ​കു​പ്പ് മേ​ധാ​വി​മാ​ർ​ക്കു​ള്ള സ്വ​ർ​ണ​പ​ത​ക്ക​ങ്ങ​ളും ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു.

Tags : Local News Nattuvishesham kottayam

Recent News

Corehub Up