നവീകരണം പൂർത്തിയായ ഗുരുസ്വാമിയാർ കുളത്തിൽ വെള്ളം നിറച്ചപ്പോൾ.
തത്തമംഗലം: നാലുവർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ മേട്ടുപ്പാളയം ഗുരുസ്വാമിമഠം കുളത്തിന് ശാപമോക്ഷമായി. കുളത്തിൽ കാടുപിടിച്ചുവളർന്ന പാഴ്ചെടികൾനീക്കി സംരക്ഷണഭിത്തികളം കുളിക്കടവുകളും നവീകരിച്ച ശേഷമാണ് വെളളം നിറച്ചത്.
പ്രദേശത്തെ പത്തോളം കർഷകർക്ക് ഇനി നെൽകൃഷിക്ക് ഇവിടെനിന്നും വെള്ളം ലഭിക്കും. സമീപപ്രദേശത്തെ താമസക്കാർക്ക് ഇനി കുളിക്കാനും വസ്ത്ര ശുചീകരണത്തിനും സൗകര്യ പ്രഥമായി കുളിക്കടവും സജ്ജമാക്കിയിട്ടുണ്ട്.
കഴിഞ്ഞ നാലുവർഷമായി കുളത്തിൽ പാഴ്ചെടികളിൽ പന്നികളും വിഷപ്പാമ്പുകളം തമ്പടിച്ചിരുന്നത് സമീപവാസികൾക്ക് ഭീഷണിയായിരുന്നു.
അപകടസാധ്യത ഒഴിവാക്കാൻ കുളത്തിനുസമീപം സെൽഫിയെടുക്കുന്നതു നിരോധിച്ച് നഗരസഭ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.