പുത്തൻപീടിക സെന്റ് ആന്റണീസ് ഹയർ സെക്കൻഡി സ്കൂളിലെ മെറിറ്റ് ഡേ മികവ് 2026 തൃശൂർ റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ.എസ്. സലീഷ് ഉദ്ഘാടനം ചെയ്യുന്നു.
അന്തിക്കാട്: പുത്തൻപീടിക സെന്റ്് ആന്റണീസ് ഹയർ സെക്കൻഡറി സകൂളിൽ മെറിറ്റ് ഡേ മികവ് 2026 സംഘടിപ്പിച്ചു. തൃശൂർ റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ.എസ്. സലീഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. റാഫേൽ മുത്തുപീടിക അധ്യക്ഷത വഹിച്ചു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.
അതിരൂപത കോർപറേറ്റ് എഡ്യുക്കേഷണൽ എജൻസിയിലെ മികച്ച വിദ്യാലയത്തിനുള്ള ട്രോഫി അന്തിക്കാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശാന്ത സോളമനും വിദ്യാർഥികൾക്കുള്ള പുരസ്കാര വിതരണം പഞ്ചായത്തംഗം സി.എൽ. ജോബിയും വിതരണം ചെയ്തു.
പ്രിൻസിപ്പൽ സ്മിത. പി. ജോസ്, പ്രധാനാധ്യാപകൻ കെ.കെ. ഫ്രാൻസിസ്, പിടിഎ പ്രസിഡന്റ് സി.സി. ജോസഫ്, പള്ളി ട്രസ്റ്റി ആന്റണി ഐനിക്കൽ, എംപിടിഎ പ്രസിഡന്റ്് ജെസി വർഗീസ്, അധ്യാപകരായ റീന ജെയ്ക്കബ്, ജിയോ പി റോസാന്റോ, നിഷ വർഗീസ്, ഷൈന പോൾ, സിനി സോളമൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District news