x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍റെ ക്യാ​മ്പ് ഓ​ഫീ​സ് ഉദ്ഘാടനം


Published: June 26, 2026 06:22 AM IST | Updated: June 26, 2026 06:22 AM IST

മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍റെ ക്യാ​മ്പ് ഓ​ഫീ​സ് ശാസ്തമംഗലത്ത് സാ​ഹി​ത്യ​കാ​ര​ൻ ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു.

പേ​രൂ​ർ​ക്ക​ട: ജ​ന​ങ്ങ​ളെ​കാ​ണാ​നും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നും മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ വ​ട്ടി​യൂ​ർ​ക്കാ​വ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ക്യാ​മ്പ് ഓ​ഫീ​സ് ആ​രം​ഭി​ച്ചു. മ​ന്ത്രി​യു​ടെ അ​ധ്യാ​പ​ക​ൻ കൂ​ടി​യാ​യ സാ​ഹി​ത്യ​കാ​ര​ൻ ഡോ. ​ജോ​ർ‍​ജ് ഓ​ണ​ക്കൂ​ർ ക്യാ​മ്പ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശാ​സ്ത​മം​ഗ​ലം - പൈ​പ്പി​ൻ​മൂ​ട് റോ​ഡി​ൽ പേ​രൂ​ർ​ക്ക​ട സ​ഹ​ക​ര​ണ ബാ​ങ്കി​ന് എ​തി​ർ​വ​ശ​ത്താ​ണ് ഓ​ഫീ​സ്. ഇ​വി​ടെ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളെ​ല്ലാം ക്യാ​മ്പ് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കൈ​മാ​റും. സ​മ​യ​ബ​ന്ധ​ത​മാ​യി അ​പേ​ക്ഷ​ക​ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ണ്ഡ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗ​ങ്ങ​ളും ഇ​വി​ടെ ന​ട​ക്കും. പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം 6.30 വ​രെ​യ​യാ​യി​രി​ക്കും ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം.

ദി​വ​സ​വും ഉ​ച്ച​ക്ക് ഒ​ന്നു മു​ത​ൽ ര​ണ്ടു​വ​രെ മ​ന്ത്രി ക്യാ​മ്പ് ഓ​ഫീ​സി​ലു​ണ്ടാ​കും. നി​യ​മ​സ​ഭ​യും മ​റ്റു പ്ര​ധാ​ന പ​രി​പാ​ടി​ക​ളു​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും തി​രു​വ​ന​ന്ത​പു​ര​ത്തി​നു പു​റ​ത്തേ​ക്ക് മ​ന്ത്രി പോ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ഈ ​സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കും.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up